Skip to main content

E1[അദ്ധ്യായം XXI എ : സാമാന്യവും പലവകയും]

ലൈസൻസുകളും അനുവാദങ്ങളും | നോട്ടീസുകൾ, ഉത്തരവുകൾ, അനുവാദങ്ങൾ മുതലായവ | പ്രവേശിക്കുവാനും പരിശോധന നടത്തുവാനുമുള്ള അധികാരങ്ങൾ | കാലഹരണം | ശിക്ഷാനടപടികൾ, വ്യവഹാരങ്ങൾ മുതലായവ |

236. ലൈസൻസുകളും അനുവാദങ്ങളും സംബന്ധിച്ച സാമാന്യ വ്യവസ്ഥകൾ

(1) ഈ ആക്റ്റിൽ സ്പഷ്ടമായി മറ്റു പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതോ, ഈ ആക്റ്റിൻ കീഴിൽ നിർണ്ണയിക്കാവുന്നതോ ആയതൊഴികെ, ഈ ആക്റ്റോഅതുപ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമോ ബൈലായോ പ്രകാരം, ഏതെങ്കിലും ലൈസൻസിനോ, ...

237. സർക്കാരിന് ലൈസൻസുകളും അനുവാദങ്ങളും വാങ്ങേണ്ടതില്ലെന്ന്

ഈ ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിലോ ബൈലായിലോ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ഏതെങ്കിലും സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ കൈവശമുള്ളതോ നിയന്ത്രണത്തിലിരിക്കുന്ന...

238. അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ മുൻകരുതലുകളും, വേലികളുംവൃക്ഷങ്ങളും വെട്ടിയൊതുക്കലും

(1) (എ) ഏതെങ്കിലും വൃക്ഷമോ, വൃക്ഷത്തിന്റെ ഏതെങ്കിലും ശാഖയോ ഭാഗമോ ഏതെങ്കിലും വൃക്ഷത്തിന്റെ കായ്ക്കുകളോ വീഴാനും തൻമൂലം ഏതെങ്കിലും ആൾക്കോ, ഏതെങ്കിലും എടുപ്പിനോ കൃഷിക്കോ ആപത്തുണ്ടാകാനും ഇടയുണ്ടെന്ന് ഗ്...

239. പഞ്ചായത്തിന് തങ്ങളുടെ ചുമതലകൾ നിറവേറ്റുന്നതിനുള്ള അധികാരം

(1) ഒരു പഞ്ചായത്ത്, ഈ ആക്റ്റോ മറ്റേതെങ്കിലും നിയമമോ പ്രകാരമോ അവയ്ക്കുകീഴിലോ അതിന് ഭരമേല്‍പ്പിച്ചു കൊടുത്തിട്ടുള്ള എല്ലാ അധികാരങ്ങളും വിനിയോഗിക്കുകയും എല്ലാ ചുമതലകളും നിർവ്വഹിക്കുകയും ചെയ്യേണ്ടതും ഈ...

241. പ്രവേശിക്കുവാനും പരിശോധന നടത്തുവാനുമുള്ള അധികാരങ്ങൾ

(1) നിർണ്ണയിക്കപ്പെടാവുന്ന നിയന്ത്രണങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, പഞ്ചായത്തിന്റെ സെക്രട്ടറിക്കോ അദ്ദേഹമോ പഞ്ചായത്തോ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾക്കോ സഹായികളോടോ ജോലിക്കാരോടോ കൂടിയോ കൂടാതെ...

242. വില്ലേജ് ആഫീസർമാരിൽ നിന്നും വിവരം ആവശ്യപ്പെടുന്നതിനുള്ള അധികാരം

(1) ഒരു പഞ്ചായത്തിന്റെ സെക്രട്ടറിക്ക് പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി, പഞ്ചായത്ത് പ്രദേശത്തുള്ള റവന്യൂ വില്ലേജിലെ ഏതൊരു വില്ലേജ് ആഫീസറോടും അങ്ങനെയുള്ള വില്ലേജിനെ സംബന്ധിച്ചോ അതിന്റെ A2[ഏതെങ്കിലും]...

243. കിട്ടാനുള്ള തുകകൾ ഈടാക്കുന്നതു സംബന്ധിച്ചുള്ള കാലഹരണം

E1[(1)] ഈ ആക്റ്റോ, അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ, ബൈലായോ ഉത്തരവോ പ്രകാരം A2[ഒരു പഞ്ചായത്തിനു കിട്ടാനുള്ള ഏതെങ്കിലും നികുതിക്കോ മറ്റു സംഖ്യക്കോ യാതൊരു ജപ്തിയും, യാതൊരു വ്യവഹാരവും, യ...

244. വസൂലാക്കാൻ സാധിക്കാത്ത തുകകൾ എഴുതിത്തള്ളൽ

നിർണ്ണയിക്കാവുന്ന പരിമിതികൾക്കും നിയന്ത്രണത്തിനും വിധേയമായി, ഒരു പഞ്ചായത്തിനു ഏതെങ്കിലും നികുതിയോ അഥവാ കരാർ പ്രകാരമോ മറ്റു വിധത്തിലോ അതിനു കിട്ടാനുള്ളതായ മറ്റേതെങ്കിലും തുകയോ, വസൂലാക്കാൻ സാദ്ധ്യമല്...

245. ശിക്ഷാനടപടി നടത്താനധികാരം നൽകപ്പെട്ട ആളുകൾ

(1) ഈ ആക്റ്റിൽ മറ്റു വിധത്തിൽ സ്പഷ്ടമായി വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമൊഴികെ, ഈ ആക്ടിനോ, അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിനോ ബൈലാക്കോ വിരുദ്ധമായ ഏതെങ്കിലും കുറ്റത്തിനു യാതൊരാളെയും പോ...

246. കുറ്റങ്ങൾ രാജിയാക്കൽ

സെക്രട്ടറിക്ക് ഈ ആക്റ്റിലോ അതുപ്രകാരമുണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിനോ ബൈലാക്കോ എതിരായും, രാജിയാക്കാമെന്ന് ചട്ടങ്ങളാൽ പ്രഖ്യാപിക്കപ്പെടാവുന്നതും ആയ ഏതെങ്കിലും കുറ്റം, നിർണ്ണയിക്കപ്പെടാവുന്ന ...

247. ശിക്ഷാനടപടികളും രാജിയാക്കലും പഞ്ചായത്തുകളെ അറിയിക്കണമെന്ന്

താൻ ആരംഭിച്ചിട്ടുള്ള ഓരോ ശിക്ഷാ നടപടിയും രാജിയാക്കിയ ഓരോ കുറ്റവും സെക്രട്ടറി പഞ്ചായത്തിന്റെ അടുത്ത സമ്മേളനത്തിൽ റിപ്പോർട്ട് ചെയ്തതു അംഗീകാരം വാങ്ങേണ്ടതാണ്.

248. പഞ്ചായത്ത് പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്റെയോ അംഗങ്ങളുടെയോ സെക്രട്ടറിയുടെയോ പേരിൽ ശിക്ഷാ നടപടി നടത്താനുള്ള അനുവാദം

ഒരു പഞ്ചായത്തിന്റെ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനോ ഏതെങ്കിലും അംഗമോ സെക്രട്ടറിയോ സർക്കാരിനാലോ സർക്കാരിന്റെ അനുമതിയോടു കൂടിയോ അല്ലാതെ തന്റെ ഉദ്യോഗത്തിൽ നിന്നും നീക്കാവുന...

249. പഞ്ചായത്തുകളുടെ അധികാരികൾക്കും ഉദ്യോഗസ്ഥൻമാർക്കുമെതിരെ വ്യവഹാരങ്ങളും മറ്റും ആരംഭിക്കൽ

(1) ഈ ആക്റ്റൂ് പ്രകാരം തന്റെ അഥവാ അതിന്റെ ഔദ്യോഗിക ക്ഷമതയനുസരിച്ച ചെയ്യുന്നതോ ചെയ്യുന്നതായി കരുതുന്നതോ ആയ, ഏതെങ്കിലും കാര്യത്തെ സംബന്ധിച്ച ഒരു പഞ്ചായത്തിനെതിരെയോ, പ്രസിഡന്റിനെതിരെയോ, വൈസ് പ്രസിഡന്റ...

250. ഉത്തമവിശ്വാസത്തോടു ചെയ്യുന്ന പ്രവൃത്തികൾക്ക് സംരക്ഷണം

ഈ ആക്റ്റോ അതു പ്രകാരമുണ്ടായിട്ടുള്ള ചട്ടമോ, ബൈലായോ പ്രകാരം ഉത്തമവിശ്വാസത്തിൽ ചെയ്തതോ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ സംഗതിയിൽ ഒരു പഞ്ചായത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ, ജീവനക്കാരനോ, പ്രസിഡന്റിനോ, വൈസ...

251. നികുതി ചുമത്തലും മറ്റും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന്

(1) ഈ ആക്റ്റിന്റെ അധികാരത്തിൻ കീഴിൽ ചെയ്തിട്ടുള്ള നികുതി ചുമത്തിലോ, ആവശ്യപ്പെടലോ, E1[ചുമത്തിയിട്ടുള്ള ഏതെങ്കിലും ചാർജോ] (എ) ഏതെങ്കിലും ആളിന്റെ പേരോ താമസസ്ഥലമോ ബിസിനസ് നടത്തുന്ന സ്ഥലമോ തൊഴിലോ; അഥവ...

252. പോലീസുദ്യോഗസ്ഥൻമാരുടെ കർത്തവ്യങ്ങൾ

(1) താഴെപ്പറയുന്നവ ഏതൊരു പോലീസുദ്യോഗസ്ഥന്റെയും കർത്തവ്യങ്ങളായിരിക്കുന്നതാണ്.-  (എ) ഈ ആക്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ,ബൈലായോ പ്രകാരം ഏതെങ്കിലും കുറ്റം ചെയ്യുന്നതിനുള്ള ആലോചന...

253. E1[XXXX]

E1[XXXX]   E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.24.03.1999മുതൽ പ്രാബല്യത്തില്‍ വന്നു.