Skip to main content
[vorkady.com]

284. റദ്ദാക്കലും ഒഴിവാക്കലും

(1) ഈ വകുപ്പിൽ സന്ദർഭം മറ്റുവിധത്തിൽആവശ്യപ്പെടാത്തപക്ഷം-

(എ) 'നിശ്ചിതദിവസം' എന്നതിന് ഈ ആക്റ്റ് പ്രാബല്യത്തിൽ വന്ന തീയതി എന്നർത്ഥമാകുന്നു.

(ബി) 'നിലവിലുള്ള ഒരു പഞ്ചായത്ത്’ എന്നതിന് 1960-ലെ കേരള പഞ്ചായത്ത് ആക്റ്റ് (1960-ലെ 32) പ്രകാരം രൂപീകരിച്ചതോ രൂപീകരിച്ചതായി കണക്കാക്കപ്പെട്ടതോ നിശ്ചിതദിവസത്തിനു തൊട്ടുമുൻപു നിലവിലുള്ളതോ ആയ ഒരു പഞ്ചായത്ത് എന്നർത്ഥമാകുന്നതും അപ്രകാരം ഏതെങ്കിലും പഞ്ചായത്ത് ആദ്യമായി രൂപീകരിക്കുകയോ അഥവാ പുനർ രൂപീകരിക്കുകയോ അല്ലെങ്കിൽ പിരിച്ചുവിടുകയോ ചെയ്യപ്പെട്ടിട്ടുള്ളിടത്ത് അങ്ങനെയുള്ള പഞ്ചായത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനും നിയുക്തരായ അതിന്റെ സ്പെഷ്യൽ ആഫീസറോ, ഭരണനിർവ്വഹണ കമ്മിറ്റിയോ അതിന്റെ പ്രസിഡന്റോ അതിൽ ഉൾപ്പെടുന്നതുമാകുന്നു

(സി) 'ജില്ലാകൗൺസിൽ' എന്നതിന് 1979-ലെ കേരള ജില്ലാഭരണ ആക്റ്റ് (1980-ലെ 7) 3-ആം വകുപ്പിൻ കീഴിൽ രൂപീകരിക്കപ്പെട്ടതും നിശ്ചിതദിവസത്തിന് തൊട്ടുമുൻപ്റ്റ് നിലവിലുള്ളതുമായ ഒരു ജില്ലാ കൗൺസിൽ എന്നർത്ഥമാകുന്നു;
(ഡി)'പിൻതുടർച്ച പഞ്ചായത്ത്’ എന്നതിന് നിലവിലുള്ള പഞ്ചായത്തിന്റെ ഭൂദേശമുൾക്കൊള്ളുന്ന ഗ്രാമത്തിനുവേണ്ടി ഈ ആക്റ്റ് പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു.

(2) നിശ്ചിത ദിവസവും അന്നുമുതൽക്കും പ്രാബല്യത്തോടുകൂടി 1960-ലെ കേരള പഞ്ചായത്ത് ആക്റ്റും (1960-ലെ 32) 1979-ലെ കേരള ജില്ലാ ഭരണ ആക്റ്റും (1980-ലെ 7) 1994-ലെ കേരള തദ്ദേശാധികാര സ്ഥാനങ്ങൾ (രൂപീകരണവും വോട്ടർപട്ടിക തയ്യാറാക്കലും) ആക്റ്റി (1994-ലെ 4)ൽ പഞ്ചായത്തുകളെ സംബന്ധിച്ചുള്ള വ്യവസ്ഥകളും ഇതിനാൽ റദ്ദാക്കപ്പെടുന്നതും അതിനു താഴെപ്പറയുന്ന പരിണിതഫലങ്ങൾ ഉണ്ടായിരിക്കുന്നതുമാണ്, അതായത്.-

(എ) നിലവിലുള്ള പഞ്ചായത്തിലോ നിശ്ചിത ദിവസത്തിന് തൊട്ട് മുൻപ് നിലവിലിരുന്ന ജില്ലാ കൗൺസിലിലോ നിക്ഷിപ്തമായ സ്ഥാവരവും ജംഗമവുമായ എല്ലാ വസ്തുവകകളും അവയിൻമേലുള്ള എല്ലാ തരത്തിലുള്ള അവകാശ ബന്ധങ്ങളും, നിശ്ചിത ദിവസത്തിനുമുൻപ് പ്രാബല്യത്തിലിരുന്നതോ നിലനിന്നിരുന്നതോ ആയ ഏതെങ്കിലും ആളിന്റെയോ നികായത്തിന്റെയോ അധികാരസ്ഥാനത്തിന്റെയോ എല്ലാ പരിമിതികൾക്കും വ്യവസ്ഥകൾക്കും അവകാശങ്ങൾക്കും അല്ലെങ്കിൽ അവകാശ ബന്ധങ്ങൾക്കും വിധേയമായി, അതതുസംഗതിപോലെ, പിൻതുടർച്ച പഞ്ചായത്തിലേക്കോ സർക്കാരിലേക്കോ, അതതു സംഗതിപോലെ, കൈമാറ്റം ചെയ്യപ്പെട്ടതായി കരുതപ്പെടേണ്ടതും അതിൽ നിക്ഷിപ്തമാകുന്നതുമാണ്;

(ബി) അതതുസംഗതിപോലെ, നിലവിലുള്ള ഒരു പഞ്ചായത്തിന്റെയോ ജില്ലാ കൗൺസിലിന്റെയോ എല്ലാ അവകാശങ്ങളും, ബാദ്ധ്യതകളും കടപ്പാടുകളും അതതുസംഗതിപോലെ, ഒരു പിൻതുടർച്ചാ പഞ്ചായത്തിന്റെയോ സർക്കാരിന്റേയോ, അവകാശങ്ങളും, ബാദ്ധ്യതകളും കടപ്പാടുകളുമായി കരുതപ്പെടേണ്ടതാണ്;

(സി) അതതുസംഗതിപോലെ, 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻകീഴിൽ നിലവിലുള്ള പഞ്ചായത്തിലേക്കോ അഥവാ 1979-ലെ കേരള ജില്ലാഭരണ ആക്റ്റിൻകീഴിലുള്ള ജില്ലാ കൗൺസിലിലേക്കോ, ഏതെങ്കിലും നിയമത്തിൻകീഴിലോ ഉത്തരവ് പ്രകാരമോ കൈമാറ്റം ചെയ്യപ്പെട്ട ഏതെങ്കിലും ചുമതലയോ, പദ്ധതിയോ, പ്രോജക്ടോ, പ്ലാനോ, പണിയോ ഈ ആക്റ്റിൻ കീഴിൽ അതത് സംഗതിപോലെ, പിൻതുടർച്ചാ പഞ്ചായത്തിലേക്കോ, സർക്കാരിലേക്കോ കൈമാറ്റം ചെയ്യപ്പെട്ടതായി കരുതപ്പെടേണ്ടതാണ്;

(ഡി) ഏതെങ്കിലും നികുതിയോ, ചുങ്കമോ, ഫീസോ, സർച്ചാർജോ ആയോ മറ്റേതെങ്കിലും കണക്കിലോ നിലവിലുള്ള ഒരു പഞ്ചായത്തിലേക്കടയ്ക്കക്കേണ്ടതായ എല്ലാ തുകകളും, പിൻതുടർച്ചാ പഞ്ചായത്തുകൾക്ക് ഈടാക്കാവുന്നതും, അപ്രകാരമുള്ള ഈടാക്കലിന്റെ ആവശ്യത്തിലേക്ക്, നിശ്ചിത ദിവസത്തിനുമുമ്പ് നിലവിലുള്ള ഏതെങ്കിലും പഞ്ചായത്തിനോ അതിന്റെ ഏതെങ്കിലും അധികാരിക്കോ എടുക്കുന്നതിനോ ആരംഭിക്കുന്നതിനോ അവകാശമുണ്ടായിരുന്ന ഏതെങ്കിലും പ്രവൃത്തിയോ നടപടിയോ എടുക്കുവാനോ ആരംഭിക്കുവാനോ പിൻതുടർച്ചാ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്;

(ഇ) 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻകീഴിൽ രൂപീകരിക്കപ്പെട്ട പഞ്ചായത്ത് നിധിയിലെ ചെലവഴിക്കാത്ത നീക്കിയിരുപ്പുതുകയും നിലവിലുള്ള പഞ്ചായത്തിനു കിട്ടാനുള്ളതായ എല്ലാ തുകകളും, അല്ലെങ്കിൽ 1979-ലെ കേരള ജില്ലാഭരണ ആക്റ്റിൻ കീഴിൽ രൂപീകരിക്കപ്പെട്ട ജില്ലാ കൗൺസിൽ നിധിയിലെ ചെലവഴിക്കാത്ത നീക്കിയിരുപ്പു തുകയും ജില്ലാകൗൺസിലിന് കിട്ടാനുള്ളതായ എല്ലാ തുകകളും, അതതുസംഗതിപോലെ, ഈ ആക്റ്റിൻ കീഴിൽ രൂപീകരിക്കപ്പെട്ട ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഫണ്ടിന്റെയും സർക്കാരിന്റെയും ഭാഗമാകുന്നതും അതിലേക്ക് നല്കേണ്ടതും അഥവാ സർക്കാരിലേക്ക് അടയ്ക്കക്കേണ്ടതുമാണ്;

(എഫ്) നിലവിലുള്ള ഒരു പഞ്ചായത്തുമായി ഉണ്ടാക്കിയതോ അഥവാ നിലവിലുള്ള പഞ്ചായത്ത് സ്വന്തം നിലയിലോ അതിനുവേണ്ടിയോ, അല്ലെങ്കിൽ ജില്ലാകൗൺസിലിനു വേണ്ടിയോ ഉണ്ടാക്കിയതായ എല്ലാ കരാറുകളും, ഒപ്പിട്ടു പുർത്തീകരിച്ച എല്ലാ പ്രമാണങ്ങളും, ഒരു പിൻതുടർച്ചാപഞ്ചായത്ത് സ്വന്തം നിലയിലോ അതിനുവേണ്ടിയോ അല്ലെങ്കിൽ സർക്കാരിനു വേണ്ടിയോ ഉണ്ടാക്കിയതായോ ഒപ്പിട്ടു പൂർത്തീകരിച്ചതായോ കരുതപ്പെടേണ്ടതും അവയ്ക്ക് അപ്രകാരം പ്രാബല്യം ഉണ്ടായിരിക്കുന്നതുമാണ്;

(ജി) 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻകീഴിലോ നിലവിലുള്ള പഞ്ചായത്തിന്റെയോ നിലവിലുള്ള പഞ്ചായത്തിന്റെ ഏതെങ്കിലും അധികാരിയുടെയോ 1979-ലെ കേരള ജില്ലാഭരണ ആക്റ്റിൻകീഴിലുള്ള ജില്ലാ കൗൺസിലിന്റേയോ, ജില്ലാ കൗൺസിലിന്റെ ഏതെങ്കിലും അധികാരിയുടേയോ മുമ്പാകെയോ നിശ്ചിത ദിവസത്തിനു തൊട്ടുമുമ്പ് തീർപ്പാക്കാതെ കിടക്കുന്ന എല്ലാ നടപടിക്രമങ്ങളും സംഗതികളും, അതതുസംഗതിപോലെ, പിന്തുടർച്ചാ പഞ്ചായത്തിന്റേയോ പിന്തുടർച്ചാ പഞ്ചായത്ത് നിർദ്ദേശിക്കുന്ന പ്രകാരമുള്ള അധികാരിയുടേയോ സർക്കാരിന്റേയോ സർക്കാർ നിർദ്ദേശിക്കാവുന്ന പ്രകാരമുള്ള അധികാരിയുടെയോ മുമ്പാകെ ബോധിപ്പിക്കപ്പെട്ടതും തീർപ്പാകാതെ കിടക്കുന്നതുമായി കരുതപ്പെടേണ്ടതാണ്;

(എച്ച്) നിശ്ചിത ദിവസം ഒരു നിലവിലുള്ള പഞ്ചായത്തോ ജില്ലാ കൗൺസിലോ കക്ഷിയായിട്ടുള്ളതും, തീരുമാനമാകാതെ കിടക്കുന്നതും ആയ എല്ലാ വ്യവഹാരങ്ങളിലും നിയമനടപടികളിലും, അതത് സംഗതിപോലെ, പിന്തുടർച്ചാ പഞ്ചായത്തോ സർക്കാരോ അതിലേക്കായി പകരം ചേർക്കപ്പെട്ടതായി കരുതപ്പെടേണ്ടതാണ്;

(ഐ) 1960-ലെ കേരള പഞ്ചായത്ത് ആക്റ്റ് പ്രകാരമുള്ള ഒരു നിലവിലുള്ള പഞ്ചായത്തിന്റെ പഞ്ചായത്തു പ്രദേശത്തെ സംബന്ധിച്ച് ഉണ്ടാക്കിയതോ പുറപ്പെടുവിച്ചതോ ചുമത്തിയതോ നല്കിയതോ ആയതും നിശ്ചിത ദിവസത്തിനു തൊട്ടുമുമ്പ് പ്രാബല്യത്തിലുള്ളതും ആയ ഏതെങ്കിലും നിയമനമോ, വിജ്ഞാപനമോ, നോട്ടീസോ, നികുതിയോ, ഫീസോ, ഉത്തരവോ, പദ്ധതിയോ, ലൈസൻസോ, അനുമതിയോ, ചട്ടമോ, ബൈലായോ, റെഗുലേഷനോ, ഫാറമോ, അത് ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തിടത്തോളം, ഈ ആക്റ്റിൻ കീഴിലെ പിന്തുടർച്ചാ പഞ്ചായത്തിന്റെ ബന്ധപ്പെട്ട പഞ്ചായത്ത് പ്രദേശത്തെ സംബന്ധിച്ച ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയതോ പുറപ്പെടുവിച്ചതോ ചുമത്തിയതോ നൽകിയതോ ആയിരുന്നാലെന്നതുപോലെ, ഏതെങ്കിലും നിയമനമോ, വിജ്ഞാപനമോ നോട്ടീസോ, നികുതിയോ, ഫീസോ, ഉത്തരവോ, പദ്ധതിയോ, ലൈസൻസോ, അനുമതിയോ, ചട്ടമോ, ബൈലായോ, റെഗുലേഷനോ, ഫാറമോ പ്രകാരം അതു ലംഘിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതുവരെ, പ്രാബല്യത്തിൽ തുടരുന്നതാണ്;

(ജെ) 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻ കീഴിൽ നിലവിലുള്ള ഒരു പഞ്ചായത്തിനെ സംബന്ധിച്ച് ഉണ്ടാക്കിയതോ നിയമസാധുത്വം നല്കപ്പെട്ടതോ ആയതും നിശ്ചിതദിവസത്തിന് തൊട്ടു മുമ്പ് നിലവിലുള്ളതും പ്രാബല്യത്തിലുള്ളതും ആയ എല്ലാ ബജറ്റ് എസ്റ്റിമേറ്റുകളും, നികുതി നിർണ്ണയവും, നികുതി നിർണ്ണയലിസ്റ്റും, മൂല്യ നിർണ്ണയവും, അളവുകളും, അവ ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തിടത്തോളം പിന്തുടർച്ചാവകാശ പഞ്ചായത്ത് ഉണ്ടാക്കിയതോ നിയമസാധുത്വം നൽകിയതോ ആയി കരുതപ്പെടേണ്ടതാണ്;

(കെ) നിശ്ചിത ദിവസത്തിന് തൊട്ടുമുമ്പ് ഒരു നിലവിലുള്ള പഞ്ചായത്തിന്റെ നിയമനത്തിലുള്ള എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും, ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, പിന്തുടർച്ചാ പഞ്ചായത്തിന്റെ സേവനത്തിലേക്ക് മാറ്റപ്പെട്ടതായി കരുതപ്പെടേണ്ടതാണ്;

(എൽ) നിശ്ചയിച്ച തീയതിക്ക് തൊട്ടുമുമ്പ് ഒരു ജില്ലാ കൗൺസിലിന്റെ നിയമനത്തിലുള്ളലേക്കായി പുറപ്പെടുവിക്കുന്ന സാമാന്യമോ പ്രത്യേകമോ, ആയ ഉത്തരവ് പ്രകാരം മാറ്റപ്പെടുന്നതാണ്.

(എം) 1979-ലെ കേരള ജില്ലാ ഭരണ ആക്റ്റ് 102-ആം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും നിയമങ്ങളിൽ ഉൾക്കൊണ്ടിട്ടുള്ളതും നിശ്ചിത ദിവസം പ്രാബല്യത്തിലുള്ളതുമായ ഒരു ജില്ലാ കൗൺസിലിനെയോ, ജില്ലാ കൗൺസിൽ സെക്രട്ടറിയേയോ സംബന്ധിച്ച ഏതെങ്കിലും പരാമർശം, അതതു സംഗതിപോലെ, ഈ ആക്റ്റ് പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ജില്ലാ പഞ്ചായത്തിനെയോ ജില്ലാ പഞ്ചായത്തിന്റെ സെക്രട്ടറിയോ സംബന്ധിച്ച ഒരു പരാമർശമായി കരുതപ്പെടേണ്ടതും;

(എൻ) ഒരു പഞ്ചായത്തിനെ സംബന്ധിച്ച് 1994-ലെ കേരള തദ്ദേശാധികാരസ്ഥാനങ്ങൾ (രൂപീകരണവും വോട്ടർ പട്ടിക തയ്യാറാക്കലും) ആക്റ്റ് (1994-ലെ 4) പ്രകാരം ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ, ഈ ആക്റ്റ് 1993 നവംബർ 1-ആം തീയതി പ്രാബല്യത്തിൽ വന്നിരുന്നാലെന്നപോലെ ഈ ആക്റ്റിലെ ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ്;

(ഒ) 1994-ലെ കേരള തദ്ദേശാധികാര സ്ഥാനങ്ങൾ (രൂപീകരണവും വോട്ടർ പട്ടിക തയ്യാറാക്കലും) ആക്റ്റ് പ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച്, അത് നിലവിലുള്ള പഞ്ചായത്തിന്റെ ഭൂപ്രദേശമുൾക്കൊള്ളുന്ന ഗ്രാമത്തിനോ ഗ്രാമങ്ങൾക്കോ വേണ്ടിയുള്ളതാണെങ്കിൽ, നിലവിലുള്ള പഞ്ചായത്തിലെ നിയുക്തരായ അതിന്റെ സ്പെഷ്യൽ ആഫീസറോ, ഭരണ നിർവ്വഹണ കമ്മിറ്റിയോ അതിന്റെ പ്രസിഡന്റോ, ഈ ആക്റ്റ് പ്രകാരം നിയമിക്കപ്പെട്ടവരായി കണക്കാക്കേണ്ടതും അവരുടെ നിലവിലുള്ള കാലാവധി തീരുന്നവരേയോ അങ്ങനെയുള്ള ഗ്രാമപഞ്ചായത്തിന്റെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ ഈ ആക്റ്റ് പ്രകാരം സ്ഥാനമേൽക്കുന്നതുവരെയോ അതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരേക്ക് അങ്ങനെയുള്ള സ്പെഷ്യൽ ആഫീസർക്കോ ഭരണനിർവ്വഹണ കമ്മിറ്റിക്കോ തുടരാവുന്നതാണ്.