Skip to main content
[vorkady.com]

E1[195. ഗ്രാന്റുകളും നികുതികളുടെ വിഹിതവും

(1) സർക്കാർ ഓരോ വർഷവും സംസ്ഥാന നിയമസഭ ഇതിലേക്കായി നിയമംമൂലം യഥാവിധി ധനവിനിയോഗം നടത്തിയശേഷം, ധനകാര്യ കമ്മീഷന്റെ ശുപാർശ ഏതെങ്കിലും ഉണ്ടെങ്കിൽ അത് പരിഗണിച്ചുകൊണ്ട്, പഞ്ചായത്തുകൾക്ക് ഈ ആക്റ്റ് പ്രകാരമുള്ള അവയുടെ ചുമതലകൾ വേണ്ടവിധത്തിൽ നിർവ്വഹിക്കുന്നതിനായി ആവശ്യമുള്ള ഗ്രാന്റുകളും സർക്കാർ സമാഹരിക്കുന്ന വിവിധ നികുതികളുടേയും ഡ്യൂട്ടികളുടേയും ചുങ്കങ്ങളുടേയും ഫീസിന്റെയും വിഹിതവും നൽകേണ്ടതാണ്.

(2) സർക്കാർ സമാഹരിക്കുന്ന നികുതികളുടെ വിഹിതം, എല്ലാ തലത്തിലുമുള്ള പഞ്ചായത്തുകൾക്കിടയിൽ ന്യായയുക്തമായി പങ്കുവയ്ക്കത്തക്ക തരത്തിൽ സർക്കാർ ഇതിലേക്കായി നിശ്ചയിക്കുന്ന ഫോർമുല അനുസരിച്ച്, വീതിച്ചു നൽകേണ്ടതാണ്.] 


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.