Skip to main content
[vorkady.com]

E1[205എഫ്. ആഫീസ് മേധാവി മുതലായവർ തൊഴിൽ നികുതി തിട്ടപ്പെടുത്തൽ

(1) സെക്രട്ടറി ഓരോ അർദ്ധവർഷവും മേയ്മാസത്തിലും, നവംബർ മാസത്തിലും, നോട്ടീസ് മൂലം, ഏതൊരു ആഫീസ് മേധാവിയോടും തൊഴിലുടമയോടും തന്റെ സ്ഥാപനത്തിലെ തൊഴിൽ നികുതിനൽകാൻ ബാദ്ധ്യസ്ഥരായ എല്ലാ ജീവനക്കാരുടെയും നികുതി തിട്ടപ്പെടുത്തുന്നതിനും, സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഓരോ ആഫീസറോടും പ്രസ്തുത നോട്ടീസിലെ പട്ടികക്കനുസൃതമായി അടയ്ക്കേണ്ടതായ തൊഴിൽ നികുതി അടയ്ക്കുവാനും ആവശ്യപ്പെടേണ്ടതാണ്.

(2) ഓരോ വർഷവും ആഗസ്റ്റ് മാസത്തിന്റേയും ഫെബ്രുവരി മാസത്തിന്റേയും അവസാനത്തിന് മുമ്പ് ഓരോ ആഫീസ് മേധാവിയും തൊഴിലുടമയും, നികുതി അടയ്ക്കക്കേണ്ടതായ എല്ലാ ജീവനക്കാരുടെയും നികുതി തിട്ടപ്പെടുത്തേണ്ടതും അവരിൽ നിന്നും തുക ഈടാക്കേണ്ടതും, ആ തുക, നികുതി തിട്ടപ്പെടുത്തിയ എല്ലാ ജീവനക്കാരുടേയും വിശദാംശങ്ങൾ, അതായത് പേർ, ഉദ്യോഗപ്പേർ, അർദ്ധവാർഷിക വരുമാനം, ഈടാക്കിയ നികുതിത്തുക എന്നിവയുടെ ഒരു ലിസ്റ്റ് സഹിതം ഗ്രാമപഞ്ചായത്തിന് നൽകേണ്ടതും, സമർപ്പിച്ചിട്ടുള്ള പ്രസ്താവനയിൽ നികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥരായ എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ചുകൊണ്ടുള്ള ഒരു സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.