Skip to main content
[vorkady.com]

I : ആമുഖം

ഇന്ത്യയെ സാമ്പത്തിക വേലിക്കെട്ടുകളില്ലാതെ ഏകീകൃത നിരക്കുകളും ഒരേ നടപടിക്രമങ്ങളുമുള്ള ഒരു പൊതു മാർക്കറ്റ് ആക്കി മാറ്റുകയും അതുവഴി ദേശീയ തലത്തിൽ ഒരു സംയോജിത സമ്പദ് വ്യവസ്ഥയ്ക്ക് വഴിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചരക്കു സേവന നികുതി(ജി.എസ്.ടി) നടപ്പാക്കിയത്. കേന്ദ്രവും സംസ്ഥാനങ്ങളും ഏർപ്പെടുത്തിയിരുന്ന അനേകം നികുതികളെ ഒറ്റ നികുതിയിലേക്ക് ഏകോപിപ്പിക്കുകയും വിതരണത്തിന്റെ ഓരോ ഘട്ടത്തിലും മുൻഘട്ട നികുതി കുറവു ചെയ്യുകയും ചെയ്തതോടെ നികുതിയുടെമേൽ നികുതി എന്ന ദൂഷ്യവശം ഇല്ലാതായി.

ഇടപാടുകളുടെ ഓരോ ഘട്ടത്തിലും നികുതി ചുമത്തുന്നതിനാലും നികുതി ബാധ്യത ഉപഭോക്താവിന്റെ അടുത്തുവരെ കൈമാറ്റം ചെയ്യപ്പെടുന്നതിനാലും വ്യവസായങ്ങളുടെ പണമൊഴുക്കും പ്രവർത്തനവും മെച്ചപ്പെടുന്നതാണ്. ജി.എസ്.ടി സാങ്കേതിക വിദ്യയാൽ നിയന്ത്രിക്കപ്പെടുന്നതു കൊണ്ട് വ്യക്തിഗത സമ്പർക്കം പരമാവധി ഒഴിവാകുകയും തീരുമാനങ്ങൾക്ക് വേഗത കൈവരിക്കു കയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടേയും സേവന ങ്ങളുടേയും മാർക്കറ്റ് ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ മത്സരക്ഷമമാകുന്ന തിനും ജി.എസ്.ടി ഇടയാക്കിയിട്ടുണ്ട്. നികുതിയുടെ അടിത്തറ വിപുലപ്പെടുത്തു കയും നികുതി നടപടിക്രമങ്ങളുടെ പാലനം മെച്ചപ്പെടുത്തുകയും ചെയ്യു ന്നതുകൊണ്ട് ജി.എസ്.ടി വ്യവസ്ഥ സർക്കാരിന്റെ വരുമാനം ഇനിയും വർദ്ധി പ്പിക്കുമെന്ന് കരുതാവുന്നതാണ്.

ജി.എസ്.ടി യെക്കുറിച്ചും ജി.എസ്.ടി ടി.ഡി.എസ് നടത്തുന്നതിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ തുടർന്നുള്ള ഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.