3. മുനിസിപ്പാലിറ്റികളുടെ ചുമതലകളുമായി ബന്ധപ്പെട്ട സേവനങ്ങൾ
- ഭരണഘടനയുടെ ആർട്ടിക്കിൾ 243W പ്രകാരം ഒരു മുനിസിപ്പാലിറ്റിയെ ഏൽപ്പിച്ചിരിക്കുന്ന ഏതെങ്കിലും ചുമതലയുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും പ്രവർത്തനത്തിനായി കേന്ദ്ര സർക്കാരിനോ, സംസ്ഥാന സർക്കാരിനോ അല്ലെങ്കിൽ ഒരു കേന്ദ്രഭരണ പ്രദേശത്തിനോ അല്ലെങ്കിൽ ഒരു ലോക്കൽ അതോറിറ്റിക്കോ അല്ലെങ്കിൽ ഒരു സർക്കാർ അധികാര സ്ഥാനത്തിനോ നൽകുന്ന ശുദ്ധ സേവനങ്ങൾ (pure services) നികുതിയിൽ നിന്നും ഒഴിവാക്കിയിരുന്നു.
- ഭരണ ഘടനയുടെ ആർട്ടിക്കിൾ 243W പ്രകാരം ഒരു മുനിസിപ്പാലിറ്റിയെ ഏൽപ്പിച്ചിരിക്കുന്ന ഏതെങ്കിലും ചുമതലയുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും പ്രവർത്തനത്തിനായി കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ അല്ലെങ്കിൽ ഒരു കേന്ദ്രഭരണ പ്രദേശം അല്ലെങ്കിൽ ഒരു ലോക്കൽ അതോറിറ്റി അല്ലെങ്കിൽ ഒരു സർക്കാർ അധികാര സ്ഥാനം നൽകുന്ന സേവനങ്ങളേയും നികുതിയിൽ നിന്നും ഒഴിവാക്കിയിരുന്നു.
- പ്രവൃത്തികളുടെ കരാർ സേവനങ്ങൾ (works contract services) അല്ലെങ്കിൽ ഏതെങ്കിലും സാധനങ്ങളുടെ വിതരണം ഉൾപ്പെടുന്ന മറ്റു സംയോജിത വിതരണങ്ങൾ (composite supplies) എന്നിവയ്ക്ക് ഈ ഒഴിവ് ബാധകമായിരുന്നില്ല.
എ) ഭരണഘടനയിലെ ആർട്ടിക്കിൾ 243W-മുനിസിപ്പാലിറ്റികളുടെ അധികാരങ്ങളും അധികാര ശക്തിയും ഉത്തരവാദിത്തങ്ങളും
- ഭരണഘടനയിലെ വ്യവസ്ഥകൾക്കു വിധേയമായി, മുനിസിപ്പാലിറ്റികൾ സ്വയംഭരണ സ്ഥാപനങ്ങളെന്ന നിലയിൽ പ്രവർത്തിക്കുവാൻ അവയെ പ്രാപ്തമാക്കുന്നതിനാവശ്യമായ അധികാരങ്ങളും അധികാരശക്തിയും നൽകുന്നതിനായി ഒരു സംസ്ഥാനത്തിലെ നിയമ നിർമ്മാണ മണ്ഡലത്തിന് നിയമം നിർമ്മിക്കുവാൻ അധികാരം നൽകിയിട്ടുണ്ട്.
- പന്ത്രണ്ടാം പട്ടികയിൽ ചേർത്തിട്ടുള്ള സംഗതികൾ ഉൾപ്പെടെ, സാമ്പത്തിക വികസനത്തിനും സാമൂഹ്യ നീതിക്കുമുള്ള പദ്ധതികൾ തയ്യാറാക്കൽ സംബന്ധിച്ച് മുനിസിപ്പാലിറ്റികൾക്ക് ഉചിത തലത്തിൽ അധികാരങ്ങളും ഉത്തവാദിത്തങ്ങളും വിട്ടുകൊടുക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉണ്ടാകേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ബി) ഭരണഘടനയുടെ പന്ത്രണ്ടാം പട്ടിക (Article 243-W)
1. Urban planning including town planning.
2. Regulation of land use and construction of buildings.
3. Planning for economic and social development.
4. Roads and Bridges.
5. Water supply for domestic, industrial and commercial purposes.
6. Public health, sanitation conservancy and solid waste management.
7. Fire services.
8. Urban forestry, protection of the environment and promotion of ecological aspects.
9. Safeguarding the interests of weaker sections of society, including the handicapped and mentally retarded.
10. Slum improvement and up gradation.
11. Urban poverty alleviation.
12. Provision of urban amenities and facilities such as parks, gardens, playgrounds.
13. Promotion of cultural, educational and aesthetic aspects.
14. Burials and burial grounds, cremation, cremation grounds and electric crematoriums.
15. Cattle ponds; prevention of cruelty to animals.
16. Vital statistics including registration of births and deaths.
17. Public amenities including street lighting, parking lots, bus stops and public conveniences.
18. Regulation of slaughter houses and tanneries.
സി) 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമവും മുനിസിപ്പാലിറ്റികളുടെ ചുമതലകളും
- ഭരണഘടനാ നിർദ്ദേശം അനുസരിച്ച് 1994 ൽ രൂപീകരിക്കപ്പെട്ട കേരള മുനിസിപാലിറ്റി നിയമത്തിലെ ഒന്നാം പട്ടികയിലാണ് മുനിസിപ്പാലിറ്റികളിൽ നിക്ഷിപ്തമായ ചുമതലകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. അനിവാര്യ ചുമതലകളും മേഖലാചുമതലകളും പൊതുവായ ചുമതലകളുമാണ് നൽകിയിട്ടുണ്ട്.
No Comments