1. സ്രോതസ്സിൽ നിന്നും നികുതി കുറവു ചെയ്യുന്നതിനുള്ള പ്രധാന വ്യവസ്ഥ (വകുപ്പ് 51(1))
സ്രോതസ്സിൽ നിന്നും ഈടാക്കുന്ന നികുതിയാണ് ടി.ഡി.എസ്. സർക്കാരോ, സർക്കാർ സ്ഥാപനങ്ങളോ, വിജ്ഞാപനം ചെയ്ത മറ്റു സ്ഥാപനങ്ങളോ ആണ് ടി.ഡി.എസ് നടത്തേണ്ടത്.
CGST Act, 2017 ലെ വകുപ്പ് 51(1) ൽ വിതരണത്തിന്റെ ആകെ മൂല്യം 2.50 ലക്ഷത്തിൽ അധികരിക്കുന്ന സാധനങ്ങളുടേയോ, സേവനങ്ങളുടേയോ രണ്ടിന്റേയുമോ കരാറുകളിലെ കരാറുകാരുടെ ബില്ലുകളിൽ നിന്നും സ്രോതസ്സിൽ നിന്നും 1% തുക കുറവു ചെയ്യുവാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. SGST Act, 2017 ലെ വകുപ്പ് 51(1) ലും സമാനമായ വ്യവസ്ഥയുണ്ട്. ആയതിനാൽ CGST, SGST ഇനത്തിൽ 1% വീതം (ആകെ 2%) സ്രോതസ്സിൽ നിന്നും കുറവു ചെയ്യേണ്ടതാണ്.
ഉദാ.
1. ഒരു സ്ഥാപനം 300000 രൂപയുടെ ഒരു സാധനം (നികുതി ഒഴികെയുള്ള നിരക്ക്) ഒരു സർക്കാർ സ്ഥാപനത്തിന് വിതരണം ചെയ്താൽ 3000 രൂപ (1%) സി.ജി.എസ്.ടി ആയും 3000 രൂപ (1%) എസ്.ജി.എസ്.ടി ആയും സ്രോതസ്സിൽ നിന്നും കുറവു ചെയ്തതിനുശേഷം (ടി.ഡി.എസ്) അറ്റതുകയായ 294000 രൂപയാണ് സ്ഥാപനത്തിനു നൽകേണ്ടത്. ഇതിനുശേഷം, സർക്കാർ സ്ഥാപനം, കുറവു ചെയ്ത നികുതി കേന്ദ്ര-സംസ്ഥാന സർക്കാരുകളിലേക്ക് ഒടുക്കേണ്ടതും വിശദാംശങ്ങൾ ഉൾപ്പെടുത്തി വിതരണക്കാരന് ഒരു സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണ്. |
2. സ്ഥാപനം 200000 രൂപയുടെ സാധനമാണ് (നികുതി ഒഴികെ) നൽകുന്നതെങ്കിൽ മേൽ സൂചിപ്പിച്ച വിധത്തിലുള്ള കുറവുകൾ വരുത്തേണ്ടതില്ല. |
3. ജി.എസ്.ടി രജിസ്ട്രേഷൻ ആവശ്യമില്ലാത്ത ഒരു സ്ഥാപനം 400000 രൂപയുടെ ഒരു സാധനം സപ്ലൈ ചെയ്താൽ സ്രോതസ്സിൽ നിന്നും നികുതി കുറവു ചെയ്യേണ്ടതില്ല. നികുതിയില്ലാത്ത തുകയാണ് സ്ഥാപനം ക്ലെയിം ചെയ്തതെന്ന് ഉറപ്പാക്കേണ്ടതാണ്. |
No Comments