Skip to main content
[vorkady.com]

6. ജി.എസ്.ടി കിഴിവ് വരുത്തുന്ന എല്ലാ ഡി.ഡി.ഒ മാരും പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ജി.എസ്.ടി ഐഡൻഡിഫിക്കേഷൻ നമ്പർ (GSTIN) എടുക്കേണ്ടതാ ണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഇനം CGST/SGST ആക്റ്റിലെ വകുപ്പ് പിഴ
GSTR-7 റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ 39(1), 47(1) റിട്ടേൺ ഫയൽ ചെയ്യുവാൻ വൈകിയാൽ പിഴ ഒടുക്കേണ്ടി വരുന്നതാണ്. ഓരോ ദിവസത്തേക്കുമുള്ള തുകയും പരമാവധി തുകയും കാലാകാലങ്ങളിൽ വിജ്ഞാപനം ചെയ്യുന്നതാണ്.
സ്രോതസ്സിൽ നിന്നും നികുതി കുറവു ചെയ്യാതിരുന്നാൽ / കുറവു ചെയ്ത തുക സർക്കാരിലേക്ക് ഒടുക്കാതിരുന്നാൽ 122(1)(v) നിയമത്തിലെ വകുപ്പ് 51(1) പ്രകാരമുള്ള നികുതി കുറവു ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ അല്ലെങ്കിൽ യഥാർത്ഥത്തിൽ കുറവു ചെയ്യേണ്ടിയിരുന്നതിനേക്കാൾ കുറവായി തുക കുറവു ചെയ്താൽ അല്ലെങ്കിൽ വകുപ്പ് 51(1) പ്രകാരം തുക സർക്കാരിലേക്ക് ഒടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ഒടുക്കേണ്ടതാണ്.
കുറവു ചെയ്ത തുക ഒടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബാധകമായ പലിശ 51(6) നികുതി കിഴിവു വരുത്തിയ ആൾ (ഡിഡക്ടർ) സർക്കാരിലേക്ക് തുക ഒടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ കിഴിവു വരുത്തിയ തുകയും സെക്ഷൻ 50(1) പ്രകാരമുള്ള പലിശയും ഒടുക്കേണ്ടതാണ്. സർക്കാർ വിജ്ഞാപനം ചെയ്യുന്ന പ്രകാരം 18% ൽ അധികരിക്കാത്ത തുക പലിശയായി നിശ്ചയിക്കാവുന്നതാണെന്ന് സെക്ഷൻ 50 (1) ൽ സൂചിപ്പിച്ചിട്ടുണ്ട്
വിതരണക്കാരന് (ഡിഡക്റ്റ്) സർട്ടിഫിക്കറ്റ് (GSTR-7) നൽകുന്നതിൽ വീഴ്ച വരുത്തിയാൽ 51(4) അഞ്ചു ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ വിജ്ഞാപനം അനുസരിച്ചുള്ള ഓരോ ദിവസത്തിനും ബാധകമായ തുകയും പരമാവധി തുകയും ഡിഡക്ടർ പിഴ ഇനത്തിൽ നൽകേണ്ടതാണ്.