Skip to main content
[vorkady.com]

5. റിവേഴ്സ് ചാർജ്ജ് (Reverse Charge) (വകുപ്പ് 9(3), 9(4), 9(5)

സാധാരണഗതിയിൽ നികുതി സർക്കാരിലേക്ക് അടയ്ക്കുവാനുള്ള ഉത്തരവാ ദിത്തം വിതരണക്കാരനാണ് (supplier). ഇതിനു വിപരീതമായി, ജി.എസ്.ടി കൗൺസിലിന്റെ ശുപാർശ പ്രകാരം സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണത്തിന്മേലുള്ള നികുതി ബാധ്യത, വിതരണത്തിന്റെ സ്വീകർത്താക്കൾക്ക് (reciever) ആകുന്നതിനെയാണ് റിവേഴ്സ് ചാർജ്ജ് എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.

ഉദാ. ലോട്ടറി വിതരണത്തിന്റെ കാര്യത്തിൽ, സർക്കാരിൽ നിന്നും ലോട്ടറി സ്വീകരിക്കുന്ന ലോട്ടറി വിതരണക്കാരനാണ് നികുതി അടയ്ക്കേണ്ടത്. (വിജ്ഞാപനം നം.4/2017-Central Tax(Rate) തിയതി 28-6-2017)

രജിസ്ട്രേഷൻ ഉള്ള ഒരു വ്യക്തി രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ നിന്നും ചരക്കോ സേവനമോ സ്വീകരിക്കുകയാണെങ്കിൽ ആ സപ്ലൈയുമായി ബന്ധപ്പെട്ട നികുതി റിവേഴ്സ് ചാർജ്ജ് തത്വപ്രകാരം സ്വീകർത്താവ് സർക്കാരിലേക്ക് നേരിട്ട് അടയ്ക്കേണ്ടതാണ്.

gst3.png