5. തുക ഒടുക്കൽ, ടി.ഡി.എസ് GSTR-7 റിട്ടേൺ ഫയൽ ചെയ്യൽ, ടി.ഡി.എസ് സർട്ടിഫിക്കറ്റ് (GSTR-7A) നൽകൽ
മാസം അവസാനിച്ച് 10 ദിവസത്തിനകം ടി.ഡി.എസ് ആയി ഈടാക്കിയ തുക സർക്കാരിലേക്ക് ഒടുക്കേണ്ടതാണ്. (വകുപ്പ് 51(2)).
2017 ലെ കെ.ജി.എസ്.ടി ചട്ടങ്ങളിലെ ചട്ടം 66(1) പ്രകാരം GSTR-7 റിട്ടേൺ ഓൺലൈൻ ആയി ഫയൽ ചെയ്യേണ്ടതാണ്.
കിഴിവ് നടത്തിയ വ്യക്തി (deductor) കരാർ തുക, കിഴിവിന്റെ നിരക്ക്, കുറവു ചെയ്ത തുക, മുതലായ വിവരം ഉൾപ്പെടുത്തി അഞ്ചു ദിവസത്തിനകം വിതര ണക്കാരന് (deductee) ഒരു ടി.ഡി.എസ് സർട്ടിഫിക്കറ്റ് (GSTR-7A) നൽകേണ്ടതാണ്.
- സർക്കുലർ നം.65/39/2018-DOR തിയതി 14-09-2018 പ്രകാരം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ റവന്യു വകുപ്പ് ജി.എസ്.ടി ടി.ഡി.എസ്, റിട്ടേൺ ഫയൽ ചെയ്യൽ എന്നിവയിന്മേൽ തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
No Comments