Skip to main content
[vorkady.com]

6. ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ട വ്യക്തികൾ (വകുപ്പ് 22)

1. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങൾ ഒഴികെയുള്ള പ്രദേശങ്ങൾ

എ) സാധനങ്ങളുടെ (Goods) വിതരണത്തിനുള്ള വാർഷിക ടേണോവർ പരിധി 40 ലക്ഷം

വിതരണക്കാർ, നികുതി ബാധകമായ സാധനങ്ങളുടേയോ സേവനങ്ങളുടേയോ വിതരണം നടത്തുമ്പോൾ ഒരു സാമ്പത്തിക വർഷത്തെ സാധനങ്ങളുടേയോ സേവനങ്ങളുടേയോ രണ്ടിന്റേയുമോ മൊത്തം വിറ്റുവരവ് 20 ലക്ഷത്തിൽ അധികരിക്കുകയാണെങ്കിൽ[3] ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അപേക്ഷ പരിഗണിച്ച് സർക്കാരിന്, കൗൺസിലിന്റെ ശുപാർശയിന്മേൽ വാർഷിക ടേണോവറിന്റെ പരിധി 40 ലക്ഷം രൂപയിൽ അധികരിക്കാത്ത തുക വരെയായി ഉയർത്താവുന്നതാണെന്ന് 2018 ലെ സി.ജി.എസ്.ടി(ഭേദഗതി) ആക്റ്റ് പ്രകാരം പ്രാവിനോ കൂട്ടിച്ചേർത്തിട്ടുണ്ട്.

വിജ്ഞാപനം നം.10/2019/Central Tax തിയതി 07-03-2019 പ്രകാരം വാർഷിക ടേണോവറിന്റെ പരിധി 20 ലക്ഷം എന്നത് 40 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. സാധനങ്ങളുടെ(goods) വിതരണത്തിന്റെ വാർഷിക ടേണോവർ 40 ലക്ഷം രൂപയിൽ അധികരിക്കുകയാണെങ്കിൽ രജിസ്ട്രേഷൻ എടുത്താൽ മതി.

ബി) സേവനങ്ങളുടെ (Goods) വിതരണത്തിനുള്ള വാർഷിക ടേണോവർ പരിധി 20 ലക്ഷം

സേവനങ്ങളുടെ (services) വാർഷിക ടേണോവർ 20 ലക്ഷം രൂപയിൽ അധികരി ക്കുകയാണെങ്കിൽ രജിസ്ട്രേഷൻ എടുക്കേണ്ടതാണ് എന്ന നിയമ വ്യവസ്ഥയിൽ മാറ്റമില്ല.

2. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങൾ[4]

പ്രത്യേക വിഭാഗത്തിൽപ്പെട്ട സംസ്ഥാനങ്ങളുടെ കാര്യത്തിൽ സാധനങ്ങളുടെ വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയിൽ അധികരിച്ചാൽ/സേവനങ്ങളുടെ വാർഷിക വിറ്റുവരവ് 10 ലക്ഷം രൂപയിൽ അധികരിച്ചാൽ വിതരണക്കാർ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.

മൊത്തം വിറ്റു വരവ് എന്നതിൽ നികുതി ഒടുക്കുവാൻ ബാദ്ധ്യസ്ഥനായ വ്യക്തി നടത്തുന്ന എല്ലാ വിതരണങ്ങളും ഉൾപ്പെടുന്നതാണ്.


[3] "aggregate turnover in a financial year exceeds twenty lakh rupees' എന്നാണ് നിയമ ത്തിലുള്ളത്.

[4] ഭരണഘടനയുടെ ആർട്ടിക്കിൾ 279(4)(g) യിൽ ഉൾപ്പെട്ടിട്ടുള്ള ജമ്മു-കാശ്മീർ, അരുണാ ചൽ പ്രദേശ്, ആസാം, ഹിമാചൽ പ്രദേശ്, മേഘാലയ, സിക്കിം, ഉത്തരാഖണ്ഡ് എന്നിവ ഒഴികെയുള്ള മണിപ്പൂർ, മിസോറാം, നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾ.