8. വാണിജ്യാവശ്യങ്ങൾക്കുള്ള വസ്തു വകകളിൽ നിന്നുള്ള വാടകയും ജി.എസ്.ടി യും
2017 ലെ സി.ജി.എസ്.ടി/കെ.ജി.എസ്.ടി ആക്റ്റിലെ ഷെഡ്യൂൾ II ക്രമ നം. 5(എ) പ്രകാരം സ്ഥാവര വസ്തുക്കളുടെ വാടക ജി.എസ്.ടി യുടെ പരിധിയിൽ വരുന്നതാണ്. സേവനം എന്ന വിഭാഗത്തിലാണ് വാടക ഉൾപ്പെടുത്തിയിരിക്കുന്നത്. എന്ത് ആവശ്യത്തിനാണെന്നതു കണക്കിലെടുത്താണ് ജി.എസ്.ടി നിശ്ചയിക്കുന്നത്.
ആകെ വാർഷിക ടേണോവർ 20 ലക്ഷത്തിൽ അധികരിക്കുന്നില്ലെങ്കിൽ വാടകയിന്മേൽ ജി.എസ്.ടി ഈടാക്കേണ്ടതില്ല.
വാണിജ്യാവശ്യങ്ങൾക്കുള്ള വസ്തുവകകളിൽ നിന്നുള്ള വാടകയിനത്തിലുള്ള ജി.എസ്.ടി യുടെ നിലവിലെ നിരക്ക് 18% (സി.ജി.എസ്.ടി-9% + കെ.ജി.എ സ്.ടി-9%) ആണ്.
വാടക തുകയിന്മേലാണ് ജി.എസ്.ടി ഈടാക്കേണ്ടത്.
വാടകയ്ക്ക് നൽകുന്നത് താമസാവശ്യത്തിനാണെങ്കിൽ ജി.എസ്.ടി ബാധകമല്ല.
- നിയമത്തിലെ ഷെഡ്യൂൾ II ക്രമ നം. 2(എ) പ്രകാരം പാട്ടത്തിന്മേലോ, വാടകയിന്മേലോ, ലൈസൻസിന്മേലോ ഭൂമി കൈവശം വയ്ക്കുന്നതിനായി നൽകുന്നത് സേവനത്തിൽ ഉൾപ്പെടുന്നതാണ്. ഷെഡ്യൂൾ II ക്രമ നം. 2(എ) പ്രകാരം വാണിജ്യ, വ്യാവസായിക, താമസ കോംപ്ലക്സ് ഉൾപ്പെടെയുള്ള ഒരു കെട്ടിടം ഭാഗികമായോ പൂർണ്ണമായോ വ്യാപാരാവശ്യത്തിനോ വാണിജ്യാവശ്യ ത്തിനോ പാട്ടത്തിനോ, വാടകയ്ക്കോ നൽകിയാൽ ആയത് സേവനങ്ങളുടെ വിതരണമായി കണക്കാക്കേണ്ടതാണ്.
No Comments