Skip to main content
[vorkady.com]

2. ജി.എസ്.ടി ടി.ഡി.എസ് നടത്തുവാൻ ബാധ്യസ്ഥരായ സ്ഥാപനങ്ങൾ/വ്യക്തികൾ

2017 ലെ CGST_Act/SGST Act ലെ സെക്ഷൻ 51(1) പ്രകാരം താഴെ പറയുന്ന സ്ഥാപനങ്ങൾ ബില്ലുകളിൽ നിന്നും ടി.ഡി.എസ് നടത്തുവാൻ ബാധ്യസ്ഥരാണ്.

a) കേന്ദ്ര സർക്കാരിന്റേയോ സംസ്ഥാന സർക്കാരിന്റേയോ ഒരു വകുപ്പ് / സ്ഥാപനം.

b) തദ്ദേശ സ്ഥാപനം (Local Authority) [5]

c) സർക്കാർ ഏജൻസികൾ

d) കൗൺസിലിന്റെ ശുപാർശ പ്രകാരം സർക്കാർ വിജ്ഞാപനം ചെയ്യുന്ന വ്യക്തികൾ അല്ലെങ്കിൽ വ്യക്തികളുടെ വിഭാഗം.

എ) ടി.ഡി.എസ് നടത്തുന്നതിന് ചുമതലപ്പെട്ട സ്ഥാപനങ്ങൾ - ഭേദഗതി വിജ്ഞാപനം പ്രകാരം കൂട്ടിച്ചേർത്തവ

കേന്ദ്ര വിജ്ഞാപനം നം. 33/2017-Central Tax തിയതി 15-09-2017 പ്രകാരം താഴെ പറയുന്ന സ്ഥാപനങ്ങളിലെ വ്യക്തികൾക്കു കൂടി ടി.ഡി.എസ് നടത്താവുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

a) പാർലമെന്റോ, സംസ്ഥാന നിയമസഭയോ പാസാക്കിയ നിയമത്തിനനുസൃതമായി സ്ഥാപിച്ചതോ ഏതെങ്കിലും സർക്കാർ സ്ഥാപിച്ചതോ ആയതും സർക്കാരിന് 51 ശതമാനമോ അതിലധികമോ ഇക്വിറ്റിയോ എന്തെങ്കിലും പ്രവർത്തനത്തിൽ നിയന്ത്രണമോ ഉള്ളതുമായ അതോറിറ്റി, ബോർഡ് പോലുള്ള സ്ഥാപനങ്ങൾ.

b) 1860 ലെ സൊസൈറ്റി രജിസ്ട്രേഷൻ ആക്റ്റിന്റെ പരിധിയിൽ വരുന്നതും കേന്ദ്ര, സംസ്ഥാന സർക്കാരുകളോ തദ്ദേശ സ്ഥാപനങ്ങളോ രൂപീകരിച്ച സൊസൈറ്റികൾ.

(c) പൊതു മേഖലാ സ്ഥാപനങ്ങൾ.


[5] തദ്ദേശ സ്ഥാപനം എന്നാൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി മുതലായ സ്ഥാപനങ്ങൾ എന്ന് അർത്ഥമാക്കുന്നു. CGST/SGST Act, 2017 Section 2(69) ൽ ലോക്കൽ അതോറിറ്റി എന്നതിന്റെ നിർവ്വചനം നൽകിയിട്ടുണ്ട്.