Skip to main content
[vorkady.com]

6. സംയോജിത വിതരണം (Composite supply) (സെക്ഷൻ 8)

ഒരു വിതരണത്തിൽ ചരക്കിന്റേയോ, സേവനത്തിന്റേയോ രണ്ടിന്റേയുമോ വിതരണം ഉൾപ്പെടുകയും അവ പരസ്പരം ബന്ധപ്പെട്ടും പരസ്പര പൂരകങ്ങളായിരിക്കുകയും ഘടകങ്ങളിൽ ഏതെങ്കിലും ഒരെണ്ണം പ്രഥമ സ്ഥാനം അലങ്കരിക്കുകയും ചെയ്താൽ അത്തരം വിതരണത്തെ സംയോജിത വിതരണമായി കരുതാവുന്നതാണ്. ജി.എസ്.ടി യിൽ പരിഗണിക്കുന്നത് പ്രഥമഗണനീയമായ ഘടക വിതരണത്തിന്റെ വിതരണമായിട്ടാണ്.

ഉദാ.

ടി.വി വാങ്ങുന്ന ഉപഭോക്താവിന് വാറണ്ടിയും അറ്റകുറ്റപ്പണികൾക്കുള്ള ഉടനടിയും ലഭിക്കുകയാണെങ്കിൽ ആയത് സംയോജിത വിതരണമാണ്. ഇതിൽ ടി.വി യുടെ സപ്ലൈ ആണ് പ്രഥമ ഗണനീയമായിട്ടുള്ളത്. വാറണ്ടിയും അറ്റകുറ്റപ്പണിക്കുള്ള ഉടമ്പടിയും അനുബന്ധ വിതരണങ്ങൾ ആണ്.