Skip to main content
[vorkady.com]

4. നിർവ്വഹണ ഉദ്യോഗസ്ഥരും ജി.എസ്.ടി രജിസ്ട്രേഷനും

സർക്കുലർ നം. ഡി.എ.1/87/2019-തസ്വഭവ തിയതി 8-9-2020

  • മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ സെക്രട്ടറിയുടെ GSTIN ലേക്ക് തന്നെ തുക ഒടുക്കാവുന്നതാണെന്നും ഉദ്യോഗസ്ഥർ പ്രത്യേക GST രജിസ്ട്രേഷൻ എടുക്കേണ്ടതില്ല എന്നും 8-3-2019 ലെ സർക്കുലർ പ്രകാരം നിർദ്ദേശിച്ചിരുന്നു. എന്നാൽ, 8-9-2020 ലെ സർക്കുലർ പ്രകാരം പുറപ്പെടുവിച്ച അധിക മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം എല്ലാ ഡി.ഡി.ഒ മാരും ജി.എസ്.ടി ടി.ഡി.എസ് (ടാക്സ് ഡിഡക്ടർ) എടുക്കേണ്ടതാണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
  • വകുപ്പുകളിലെ ഉദ്യോഗസ്ഥർ സാധനങ്ങൾ വാങ്ങുമ്പോൾ അവരുടെ പേരിലുള്ള രജിസ്ട്രേഷൻ ഉപയോഗിക്കേണ്ടതാണ്.
  • എല്ലാ തദ്ദേശ സ്ഥാപനങ്ങളും ജി.എസ്.ടി ജനറൽ രജിസ്ട്രേഷൻ എടുക്കേണ്ടതും അതാതുമാസം ശേഖരിക്കുന്ന ജി.എസ്.ടി വിഹിതം തൊട്ടടുത്ത മാസം തന്നെ ഒടുക്കേണ്ടതുമാണ്.
  • GSTR-1 റിട്ടേൺ (വിശദമായ റിട്ടേൺ) 11-ാം തിയതിക്കകവും GSTR-3B യിലെ റിട്ടേൺ (സമ്മറി റിട്ടേൺ) 20-ാം തിയതിക്കകവും ഫയൽ ചെയ്യേണ്ടതാണ്. വരവില്ലെങ്കിൽ NIL റിട്ടേൺ ഫയൽ ചെയ്യേണ്ടതാണ്.
  • രണ്ടര ലക്ഷത്തിനു മുകളിൽ കരാർ തുക വരുന്നതും ജി.എസ്.ടി ബാധകമായതുമായ സാധനങ്ങൾ വാങ്ങുമ്പോളും പ്രവൃത്തികൾ നടത്തുമ്പോളും ആണ് ജി.എസ്.ടി ടി.ഡി.എസ് വരുത്തേണ്ടത്.
  • സർക്കാർ-അർദ്ധ സർക്കാർ, ജി.എസ്.ടി വകുപ്പ് കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുടെ തുകയിൽ നിന്നും ടി.ഡി.സ് കിഴിവ് വരുത്തേണ്ടതില്ല.
  • ജി.എസ്.ടി കിഴിവു വരുത്തിയാൽ തൊട്ടടുത്ത മാസം പത്താം തിയതിക്കകം ജി.എസ്.ടി.ആർ-7 റിട്ടേൺ ഫയൽ ചെയ്യേണ്ടതാണ്. കിഴിവു നടത്തിയിട്ടില്ലെങ്കിൽ ജി.എസ്.ടി.ആർ-7 റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല.