Skip to main content
[vorkady.com]

2. പഞ്ചായത്തുകളുടെ ചുമതലകളുമായി ബന്ധപ്പെട്ട സേവനങ്ങൾ

  • ഭരണഘടനയുടെ ആർട്ടിക്കിൾ 243G പ്രകാരം ഒരു പഞ്ചായത്തിനെ ഏൽപ്പിച്ചിരിക്കുന്ന ഏതെങ്കിലും ചുമതലയുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും പ്രവർത്തനത്തിനായി കേന്ദ്ര സർക്കാരിനോ, സംസ്ഥാന സർക്കാരിനോ അല്ലെങ്കിൽ ഒരു കേന്ദ്ര ഭരണ പ്രദേശത്തിനോ അല്ലെങ്കിൽ ഒരു ലോക്കൽ അതോറിറ്റിക്കോ അല്ലെങ്കിൽ ഒരു സർക്കാർ അധികാര സ്ഥാനത്തിനോ നൽകുന്ന ശുദ്ധ സേവന ങ്ങളെ (pure services) നികുതിയിൽ നിന്നും ഒഴിവാക്കിയിരുന്നു.
  • ഭരണഘടനയുടെ ആർട്ടിക്കിൾ 243G പ്രകാരം ഒരു പഞ്ചായത്തിനെ ഏൽപ്പിച്ചിരിക്കുന്ന ഏതെങ്കിലും ചുമതലയുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും പ്രവർത്തനത്തിനായി ഒരു സർക്കാർ അധികാര സ്ഥാനം നൽകുന്ന സേവനങ്ങളേയും നികുതിയിൽ നിന്നും ഒഴിവാക്കിയിരുന്നു.
  • പ്രവൃത്തികളുടെ കരാർ സേവനങ്ങൾ (works contract services) അല്ലെങ്കിൽ ഏതെങ്കിലും സാധനങ്ങളുടെ വിതരണം ഉൾപ്പെടുന്ന മറ്റു സംയോജിത വിതരണങ്ങൾ (composite supplies) എന്നിവയ്ക്ക് ഈ ഒഴിവ് ബാധകമാക്കിയിരുന്നില്ല.

എ) ഭരണഘടനയിലെ ആർട്ടിക്കിൾ 243ജി - പഞ്ചായത്തുകളുടെ അധികാരങ്ങളും അധികാരശക്തിയും ഉത്തരവാദിത്തങ്ങളും

 ഭരണഘടനയിലെ വ്യവസ്ഥകൾക്കു വിധേയമായി, പഞ്ചായത്തുകൾ സ്വയംഭരണ സ്ഥാപനങ്ങളെന്ന നിലയിൽ പ്രവർത്തിക്കുവാൻ അവയെ പ്രാപ്തമാക്കുന്നതിനാവശ്യമായ അധികാരങ്ങളും അധികാരശക്തിയും നൽകുന്നതിനായി ഒരു സംസ്ഥാന ത്തിലെ നിയമ നിർമ്മാണ മണ്ഡലത്തിന് നിയമം നിർമ്മിക്കുവാൻ ആർട്ടിക്കിൾ 243ജി പ്രകാരം അധികാരം നൽകിയിട്ടുണ്ട്.

പതിനൊന്നാം പട്ടികയിൽ ചേർത്തിട്ടുള്ള സംഗതികൾ ഉൾപ്പെടെ, സാമ്പത്തിക വികസനത്തിനും സാമൂഹ്യ നീതിക്കുമുള്ള പദ്ധതികൾ തയ്യാറാക്കൽ സംബന്ധിച്ച് പഞ്ചായത്തുകൾക്ക് ഉചിത തലത്തിൽ അധികാരങ്ങളും ഉത്തവാദിത്തങ്ങളും വിട്ടു കൊടുക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉണ്ടാകേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ബി) ഭരണഘടനയുടെ പതിനൊന്നാം പട്ടിക (ആർട്ടിക്കിൾ 243G)

  1. Agriculture, including agricultural extension.
    2. Land improvement, implementation of land reforms, land consolidation and soil conservation.
    3. Minor irrigation, water management and watershed development.
    4. Animal husbandry, dairying and poultry.
    5. Fisheries.
    6. Social forestry and farm forestry.
    7. Minor forest produce.
    8. Small scale industries, including food processing industries.
    9. Khadi, village and cottage industries.
    10. Rural housing.
    11. Drinking water.
    12. Fuel and fodder.
    13. Roads, culverts, bridges, ferries, waterways and other means of
    communication.
    14. Rural electrification, including distribution of electricity. 15. Non- conventional energy sources.
    16. Poverty alleviation programme.
    17. Education, including primary and secondary schools.
    18. Technical training and vocational education.
    19. Adult and non-formal education.
    20. Libraries.
    21. Cultural activities.
    22. Markets and fairs.
    23. Health and sanitation, including hospitals, primary health centres and dispensaries.
    24. Family welfare.
    25. Women and child development.
    26. Social welfare, including welfare of the handicapped and mentally retarded.
    27. Welfare of the weaker sections, and in particular, of the Scheduled Castes and the Scheduled Tribes.
    28. Public distribution system.
    29. Maintenance of community assets.

സി) 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമവും പഞ്ചായത്തുകളുടെ ചുമതലകളും

  • ഭരണഘടനാ നിർദ്ദേശം അനുസരിച്ച് 1994 ൽ രൂപീകരിക്കപ്പെട്ട കേരള പഞ്ചായത്ത് രാജ് നിയമത്തിലെ ഒന്ന്, രണ്ട്, മൂന്ന് പട്ടികകളിലാണ് യഥാക്രമം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ നിക്ഷിപ്തമായ ചുമതലകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകൾക്ക് അനിവാര്യ ചുമതലകളും മേഖലാ ചുമതലകളും പൊതുവായ ചുമതലകളും നൽകിയിട്ടുണ്ട്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് അനിവാര്യ ചുമതലകൾ നൽകിയിട്ടില്ല.