Skip to main content
[vorkady.com]

മുഖവുര

ഭാരതത്തിന്റെ നികുതി ഘടനയിൽ ഗണ്യമായ മാറ്റം വരുത്തിയ ചരക്കു സേവന നികുതി നിയമം 01-07-2017 മുതൽ പ്രാബല്യത്തിൽ വന്നു. അതുവരെ നിലവിലുണ്ടാ യിരുന്ന അനേകം കേന്ദ്ര-സംസ്ഥാന നികുതികൾ ജി.എസ്.ടി യുടെ ഭാഗമാവുകയും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സാധനങ്ങളുടേയും സേവനങ്ങളുടേയും വിതര ണത്തിന്മേൽ നികുതി ലഭ്യമാകുന്ന സംവിധാനം നിലവിൽ വരികയും ചെയ്തു. നികുതിദായകർക്കും നികുതി ഈടാക്കുന്നവർക്കും വിവിധ ഉത്തരവാദിത്തങ്ങൾ നില വിൽ വന്നതോടെ ജി.എസ്.ടി യെക്കുറിച്ചുള്ള പ്രാഥമികമായ ധാരണയെങ്കിലും ഉണ്ടാ കേണ്ടത് അനിവാര്യമായിത്തീർന്നു. സാധനങ്ങളുടെയും സേവനങ്ങളുടേയും വിതര ണക്കാർക്ക് തുക അനുവദിക്കുമ്പോൾ ജി.എസ്.ടി യുടെ ഒരു ഭാഗം സ്രോതസ്സിൽ നിന്നും കുറവു ചെയ്യുവാൻ(ടി.ഡി.എസ്) വിവിധ സ്ഥാപനങ്ങൾക്ക് അധികാരം നൽകുകയും 01-10-2018 മുതൽ ആയത് നിർബന്ധമാക്കുകയും ചെയ്തു. ആകെ കരാർ തുക 2.50 ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ള കരാറുകൾ, നികുതിയിൽ നിന്നും ഒഴിവാക്കിയവർ, ജി.എസ്.ടി നിയമം 51(1) പ്രകാരമുള്ള സ്ഥാപനങ്ങൾ എന്നി വരിൽ നിന്നും ടി.ഡി.എസ് നടത്തേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭരണഘടന പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരങ്ങളും ചുമതല കളും നിർവ്വഹിക്കുന്നതിനാവശ്യമായ ശുദ്ധ സേവനങ്ങളെ ജി.എസ്.ടി യിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതുപോലെ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമ വ്യവസ്ഥ കളുടേയും വിജ്ഞാപനങ്ങളുടേയും സംക്ഷിപ്തം ഉൾപ്പെടുത്തിയാണ് ഈ കൈപ്പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. വിപുലമായ ഈ വിഷയത്തെക്കുറിച്ച് കുടു തൽ പഠിക്കുവാൻ താത്പര്യമുള്ളവർക്ക് ഇത് വഴികാട്ടിയാകുമെന്ന് കരുതുന്നു. ഇത് ഒരു ഔദ്യോഗിക കൈപ്പുസ്തകം അല്ലാത്തതിനാൽ അസ്സൽ രേഖകൾ പരിശോ ധിച്ച് കൃത്യത ഉറപ്പാക്കിയതിനുശേഷം മാത്രം പ്രായോഗിക തീരുമാനങ്ങൾ കൈക്കൊ ള്ളുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ കൂടി ശ്രദ്ധിച്ച് ഈ വിഷയത്തിലെ അറിവ് കാലികമാക്കുവാനും ശ്രദ്ധിക്കേണ്ടതാണ്.

സ്നേഹാദരങ്ങളോടെ....

സി.എസ്.സന്തോഷ്
08-06-2022