Skip to main content
[vorkady.com]

1. നികുതിയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള സർക്കാരിന്റെ അധികാരം

2017 ലെ സി.ജി.എസ്.ടി ആക്റ്റ്/കെ.ജി.എസ്.ടി ആക്റ്റ് സെക്ഷൻ 11(1) പ്രകാരം, പൊതു താത്പര്യാർത്ഥം സർക്കാരിന്, കൗൺസിലിന്റെ ശുപാർശ പ്രകാരം ഒരു വിജ്ഞാപനം വഴി സാധനങ്ങളുടേയോ സേവനങ്ങളുടേയോ നികുതി ഭാഗികമായോ പൂർണ്ണമായോ ഒഴിവാക്കി നൽകാവുന്നതാണ്. ആയതനുസരിച്ച് കേന്ദ്ര സർക്കാർ 28-06-2017 ന് 12/2017-Central Tax(Rate) ആയും കേരള സർക്കാർ 30-6-2017 ന് S.R.ON0.371/2017 പ്രകാരവും ഏതാനും സേവനങ്ങളെ നികുതിയിൽ നിന്നും ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും Notification No. 15/2021-CT(Rate) dated 18-11-2021(with effect from 1-1-2020) പ്രകാരം സേവനങ്ങൾക്ക് ജി.എസ്.ടി ബാധകമാക്കിയിട്ടുണ്ട്. വിശദാംശങ്ങൾ തുടർന്ന് ചേർക്കുന്നു.