Skip to main content
[vorkady.com]

7. ജി.എസ്.ടി ഡി.ടി.എസ് ആവശ്യമില്ലാത്ത ഏതാനും സന്ദർഭങ്ങൾ

  • കരാർ തുക 2.50 ലക്ഷത്തിൽ അധികരിക്കുന്നില്ലെങ്കിൽ.
  • ജി.എസ്.ടി യിൽ നിന്നും ഒഴിവാക്കപ്പെട്ട ചരക്കുകൾ, സേവനങ്ങൾ എന്നിവ സ്വീകരിക്കുമ്പോൾ (കാലാകാലങ്ങളിൽ മാറ്റം വരാവുന്നതാണ്).
  • ജി.എസ്.ടി യുടെ ഭാഗമല്ലാത്ത ക്രൂഡ് ഓയിൽ, പെട്രോൾ, ഡീസൽ, പ്രകൃതി വാതകം, വിമാന ഇന്ധനം, വൈദ്യുതി, മനുഷ്യ ഉപയോഗത്തിനുള്ള മദ്യം മുതലായവ.
  • ജി.എസ്.ടി നിയമം, 2017 ലെ ഷെഡ്യൂൾ III[7] പ്രകാരമുള്ള വിനിമയങ്ങൾക്ക്.
  • ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാത്ത വിതരണക്കാരന് തുക അനുവദിക്കുമ്പോൾ.
  • വിതരണക്കാരന്റെ സ്ഥലം, വിതരണ സ്ഥലം എന്നിവ സ്വീകർത്താവിന്റെ (നികുതി കിഴിവ് നടത്തുന്നയാൾ-Deductor) സ്ഥലവും (സംസ്ഥാനം) വ്യത്യസ്ഥമാണെങ്കിൽ.

താഴെ നൽകിയിട്ടുള്ള പട്ടിക കാണുക.

ഉദാ.

ക്ര നം
വിതരണക്കാരന്റെ സ്ഥലം
വിതരണ സ്ഥലം
സ്വീകർത്താവിന്റെ സ്ഥലം (ടി.ഡി.എസ് നടത്തുന്നയാളുടെ സ്ഥലം)
വിതരണത്തിന്റെ തരം
ബാധകമായ ജി.എസ്.ടി ടി.ഡി.എസ്
CGST SGST IGST
1 കേരളം കേരളം കേരളം Intra State 1% 1% -
2 കർണാടകം കർണാടകം കേരളം Inter State ബാധകമല്ല ബാധകമല്ല ബാധകമല്ല
3 കർണാടകം കേരളം കേരളം Inter State - - 2%

(കൂടുതൽ വിശദാംശങ്ങൾക്ക് ജി.എസ്.ടി നിയമങ്ങളും ചട്ടങ്ങളും അനുബന്ധ ഉത്തരവുകളും പരിശോധിക്കേണ്ടതാണ്)


7 ഷെഡ്യൂൾ III - ഒരു തൊഴിലാളി തൊഴിൽ ദാതാവിന് തൊഴിലിന്റെ ഭാഗമായി നൽകുന്ന സേവനങ്ങൾ, ഒരു കോടതിയോ ട്രിബ്യൂണലോ നൽകുന്ന സേവനങ്ങൾ, പാർലമെന്റ്, നിയമസഭ, പ്രാദേശികസഭ അംഗങ്ങളുടെ പ്രവർത്തനങ്ങൾ, ശവസംസ്കാര പ്രവർത്തന ങ്ങളും മോർച്ചറിയുമായി ബന്ധപ്പെട്ട സേവനങ്ങളും, വസ്തു വിൽപ്പന, ലോട്ടറി, ചൂതാട്ടം, വാതുവയ്പ് എന്നിവ ഒഴിച്ചുള്ള വ്യവഹാരപ്പെടാവുന്ന അവകാശങ്ങൾ (Actionable claims).