Skip to main content
[vorkady.com]

4. ശുദ്ധ സേവനങ്ങൾ (pure services)

  • റോഡുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ശുചീകരണത്തിനായി മാനവശേഷി വിതരണം ചെയ്യുക, ആർക്കിടെക്ടുമാരുടെ സേവനങ്ങൾ, കൺസൾട്ടിംഗ് എഞ്ചിനിയറിംഗ് സേവനങ്ങൾ, ഉപദേശക സേവനങ്ങൾ, സെക്യൂരിറ്റി സേവനങ്ങൾ, സോഫ്റ്റ് വെയർ വികസിപ്പിക്കൽ, വാഹനങ്ങൾ, മെഷിനറികൾ എന്നിവ വാടകയ്ക്ക് നൽകൽ, മെയ്ന്റനൻസ് സർവ്വീസ് മുതലായ ബിസിനസ് സ്ഥാപനങ്ങൾ നൽകുന്നതുപോലുള്ള, സാധനങ്ങളുടെ വിതരണം ഉൾപ്പെടാത്ത സേവനങ്ങൾ.
  • ഒരു ഗ്രാമപഞ്ചായത്തോ, നഗരസഭയോ തെരുവു വിളക്കുകളുടെ മെയ്ന്റനൻസിനായി ഒരു ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടുവെന്ന് കരുതുക. അതിൽ മെയ്ന്റനൻസിനു പുറമേ കേടുപാടുകൾ സംഭവിച്ച ലാമ്പുകളും മറ്റു പാർട്സുകളും മാറ്റിയിടേണ്ടി വരുന്നതാണ്. ഇത് ശുദ്ധ സേവനമല്ല. സാധനങ്ങളുടെ വിതരണം പ്രവൃത്തികളുടെ കരാറിൽ (works contract) ഉൾപ്പെടുന്നതാണ്.

ശുദ്ധ സേവനങ്ങൾക്ക് നികുതി ഒഴിവാക്കിയിരുന്നുവെങ്കിലും നിലവിൽ 18% നികുതി ബാധകമാക്കിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ശുദ്ധ സേവനങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തി
Notification No. 16/2021-CT(Rate) dated 18-11-2021(with effect from 01-01-2022) തദ്ദേശ സ്ഥാപനങ്ങളുടെ ശുദ്ധ സേവനങ്ങൾക്കും സംയോജിത സേവനങ്ങൾക്കും 18% ജി.എസ്.ടി ബാധകമാക്കി.