Skip to main content
[vorkady.com]

10. പ്രധാന ജി.എസ്.ടി റിട്ടേണുകൾ

എ. GSTR-1 റിട്ടേൺ
  • ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള, വാർഷിക ടേണോവർ 1.5 കോടിയിൽ അധികമുള്ളവർ നിർബന്ധമായും തൊട്ടടുത്ത മാസം 11-ാം തിയതിക്കം GSTR-1 റിട്ടേൺ (വിശദമായ റിട്ടേൺ) ഫയൽ ചെയ്യേണ്ടതാണ്.
  • മറ്റുള്ളവർ ത്രൈമാസ റിട്ടേൺ ഫയൽ ചെയ്താൽ മതിയാകും.

(ജി.എസ്.ടി കൗൺസിലിന്റെ 23-ാം യോഗതീരുമാനം കാണുക)

ബി. GSTR-3B
  • GSTR-3B യിലുള്ള റിട്ടേൺ (സമ്മറി റിട്ടേൺ) തൊട്ടടുത്ത മാസം 20-ാം തിയതിക്കകവും ഫയൽ ചെയ്യേണ്ടതാണ്.
സി. GSTR-7
  • ജി.എസ്.ടി ടി.ഡി.എസ് നടത്തുന്നവർ GSTR-7 റിട്ടേൺ ഫയൽ ചെയ്യേണ്ടതാണ്. മാസം അവസാനിച്ച് 10 ദിവസത്തിനകം ഈടാക്കിയ തുക ഒടുക്കേണ്ടതാണ്. (വിശദാംശങ്ങൾ രണ്ടാം അധ്യായത്തിൽ നൽകിയിട്ടുണ്ട്).

റിട്ടേണുകൾ ഫയൽ ചെയ്യുന്നത് വൈകിയാൽ
GSTR-1, GSTR-3B എന്നീ റിട്ടേണുകൾ ഫയൽ ചെയ്യുവാൻ വൈകിയാൽ താഴെ പറയും പ്രകാരം ലേറ്റ് ഫീ ഒടുക്കേണ്ടതാണ്. പ്രതിദിന തുകയിലും പരമാ വധി തുകയിലും കാലാകാലങ്ങളിലെ ജി.എസ്.ടി കൗൺസിൽ തീരുമാനമനുസ രിച്ച് മാറ്റങ്ങൾ വരുന്നതാണ്.