Skip to main content
[vorkady.com]

1. ജി.എസ്.ടി - അടിസ്ഥാന വിവരം

രാജ്യത്ത് നിലവിലുണ്ടായിരുന്ന അനേകം പരോക്ഷ നികുതികൾക്കു പകരം നിലവിൽ വന്ന പരോക്ഷ നികുതിയാണ് ചരക്കു സേവന നികുതി അഥവാ ജി.എസ്.ടി. 29-03-2017 ന് ജി.എസ്.ടി നിയമം പാർലമെന്റ് പാസാക്കുകയും 01-07-2017 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഭരണ ഘടനയുടെ ആർട്ടിക്കിൾ 246എ, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ജി.എസ്.ടി ചുമത്തുവാനും ശേഖരിക്കുവാനും അധികാരം നൽകുന്നുണ്ട്.

ഒരു സാധനത്തിന്റെ ഉത്പാദനത്തിന്മേലോ വിപണനത്തിന്മേലോ അല്ലെങ്കിൽ ഒരു സേവനത്തിന്മേലോ നികുതി ചുമത്തുന്നതിനു പകരം സാധനങ്ങളുടേയോ സേവനങ്ങളുടേയോ വിതരണത്തിന്മേലാണ് ജി.എസ്.ടി ബാധകമാകുന്നത്. 

കേന്ദ്ര-സംസ്ഥാന ജി.എസ്.ടി നിയമങ്ങൾ പുറപ്പെടുവിച്ചതിനുശേഷം വിവിധ കേന്ദ്ര ചട്ടങ്ങളും തുടർ വിജ്ഞാപനങ്ങളും സംസ്ഥാന ചട്ടങ്ങളും പുറപ്പെടുവിച്ചി ട്ടുണ്ട്.

ചരക്കു സേവന നികുതി പ്രധാനമായും സാങ്കേതിക വിദ്യയാൽ നിയന്ത്രിക്കപ്പെടു ന്നതാണ്. Goods and Services Tax Network (GSTN) എന്ന പ്രത്യേക സംവിധാനം രജിസ്ട്രേഷൻ, റിട്ടേണുകൾ, ബാങ്കിംഗ് ഇടപാടുകൾ എന്നിവ എളുപ്പമാക്കുന്നു.