Skip to main content
[vorkady.com]

16. മൊത്തം വിറ്റുവരവ് (Aggregate Turnover) (സെക്ഷൻ 2(6))

താഴെ പറയുന്നവയുടെ ആകെ മൂല്യം മൊത്തം വിറ്റുവരവിൽ ഉൾപ്പെടുന്നതാണ്.

  • നികുതി ഉള്ളതും (taxable supplies) നികുതി ഒഴിവാക്കിയിരിക്കുന്നതുമായ എല്ലാ വിതരണങ്ങളും (excempt supplies).
  • ഒരേ PAN നമ്പർ ഉള്ള വ്യക്തിയുടെ സാധനങ്ങളുടേയോ സേവനങ്ങളുടേയോ രണ്ടിന്റേയുമോ കയറ്റുമതിയും അന്തർ സംസ്ഥാന വിതരണവും.
  • മേൽ പറഞ്ഞവ അഖിലേന്ത്യാ അടിസ്ഥാനത്തിൽ കണക്കിലെടുക്കേണ്ടതാണ്.
  • CGST, SGST, IGST നിയമങ്ങൾ പ്രകാരം അടച്ച തുകകൾ കണക്കിലെടുക്കേണ്ടതില്ല.
  • റിവേഴ്സ് ചാർജ്ജിൽ നികുതി അടയ്ക്കേണ്ട വിതരണത്തിന്റെ മൂല്യവും ഇൻവേർഡ് വിതരണത്തിന്റെ മൂല്യവും മൊത്തം വിറ്റുവരവിൽ ഉൾപ്പെടുന്നതല്ല.

gst5.png