Skip to main content
[vorkady.com]

4. ടി.ഡി.എസ് - ഭേദഗതി വിജ്ഞാപനങ്ങൾ

1. വിജ്ഞാപനം നം. 61/2018 Central Tax dated 05-11-2018 പ്രകാരം 50/2018- Central Tax dated 13-9-2018 വിജ്ഞാപനത്തിൽ താഴെ പറയും പ്രകാരം പാവിസോ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഒരു പൊതു മേഖലാ സ്ഥാപനത്തിൽ നിന്നും മറ്റൊരു പൊതു മേഖലാ സ്ഥാപനത്തിലേക്കുള്ള സാധനങ്ങളുടേയോ സേവനങ്ങളുടേയോ രണ്ടിന്റേ യുമോ ഉള്ള വിതരണത്തിന് വിജ്ഞാപനത്തിലെ ഒന്നും തന്നെ 01-10-2018 മുതൽ ബാധകമാകുന്നതല്ല.

  • മേൽ വിജ്ഞാപനം അനുസരിച്ച് ഒരു പൊതു മേഖലാ സ്ഥാപനത്തിൽ നിന്നും മറ്റൊരു പൊതു മേഖലാ സ്ഥാപനത്തിലേക്കുള്ള വിതരണത്തിന് തുക അനുവ ദിക്കുമ്പോൾ ടി.ഡി.എസ് നടത്തേണ്ടതില്ല.

2. വിജ്ഞാപനം നം. 73/2018-Central Tax dated 31-12-2018 പ്രകാരം 50/2018 - Central Tax dated 13-9-2018 വിജ്ഞാപനത്തിൽ താഴെ പറയും പ്രകാരം രണ്ടാമത്തെ പാവിസാ കൂട്ടിച്ചേർത്തിട്ടുണ്ട്.

നിയമത്തിന്റെ 51(1) വകുപ്പിലെ a, b, c, d ഖണ്ഡങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള വ്യക്തികൾ തമ്മിലുള്ള സാധനങ്ങളുടേയോ സേവനങ്ങളുടേയോ രണ്ടിന്റെയുമോ ഉള്ള വിതരണത്തിന് വിജ്ഞാപനത്തിലെ ഒന്നും തന്നെ ബാധകമാകുന്നതല്ല.

  • പൊതുവായി പറഞ്ഞാൽ, സർക്കാർ വകുപ്പുകളോ, തദ്ദേശ സ്ഥാപനങ്ങളോ സർക്കാർ ഏജൻസികളുമായി നടത്തുന്ന ഇടപാടുകൾക്ക് ജി.എസ്.ടി ടി.ഡി.എസ് ബാധകമാകുന്നതല്ല.
സംസ്ഥാനത്തിനകത്തുള്ള സപ്ലൈ ആണെങ്കിൽ സ്രോതസ്സിൽ നിന്നു തന്നെ ജി.എസ്.ടി ഇനത്തിൽ 2% (കേന്ദ്ര ജി.എസ്.ടി 1%, സംസ്ഥാന ജി.എസ്.ടി 1%) കിഴിവ് നടത്തേണ്ടതാണ്.
അന്തർ സംസ്ഥാന സപ്ലൈ ആണെങ്കിൽ 2% ഐ.ജി.എസ്.ടി (Integrated GST) ആയി കിഴിവ് നടത്തേണ്ടതാണ്.
ജി.എസ്.ടി ഒഴികെയുള്ള തുകയിൽ നിന്നുമാണ് കിഴിവ് നടത്തേണ്ടത്.
  • കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടൽ ആയ ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് (GeM) മുഖേനയുള്ള വാങ്ങലുകൾക്കും ടി.ഡി.എസ് ബാധകമാ ണെന്ന് 1-8-2019 ലെ കുറിപ്പിൽ GeM വ്യക്തമാക്കിയിട്ടുണ്ട്.

The purpose of TDS may have been to reduce the chance of evasion by the recipient of the incomes.

gst6.png