Skip to main content
[vorkady.com]

8. നിർബന്ധമായും ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ടവരുടെ പട്ടിക (വകുപ്പ് 24)

അന്തർ സംസ്ഥാന വിതരണക്കാർ, നികുതി ഒടുക്കുവാൻ ബാധ്യസ്ഥരായവർ, റിവേഴ്സ് ചാർജ്ജ് അടിസ്ഥാനത്തിൽ നികുതി ഒരുക്കുവാൻ ബാധ്യതയുള്ളവർ, സെക്ഷൻ 9(5) പ്രകാരം നികുതി ഒടുക്കേണ്ട വ്യക്തികൾ, നികുതി ഉൾപ്പെടുന്ന വിതരണം നടത്തുന്ന പ്രവാസി നികുതി ദായകർ, സെക്ഷൻ 51 പ്രകാരം നികുതി കുറവു ചെയ്യുവാൻ (ടി.ഡി.എസിന്) ബാധ്യസ്ഥരായവർ, നികുതി ഒടുക്കുവാൻ ബാധ്യസ്ഥനായ മറ്റൊരു വ്യക്തിക്കുവേണ്ടി ഏജന്റ് എന്ന രീതിയിലോ അല്ലാ തെയോ വിതരണം നടത്തുന്ന വ്യക്തികൾ, ഇൻപുട്ട് സേവന വിതരണക്കാരൻ, ഇലക്ട്രോണിക് കൊമേഴ്സ് ഓപ്പറേറ്റർ മുഖേന വിതരണം നടത്തുന്നവർ, ഇലക്ട്രോണിക് കൊമേഴ്സ് ഓപ്പറേറ്റർ (സെക്ഷൻ 52 പ്രകാരം സ്രോതസ്സിൽ നിന്നും നികുതി ശേഖരിക്കേണ്ട വ്യക്തി), ഇന്ത്യക്കു പുറത്തു നിന്നും ഇന്ത്യയിലുള്ള ഒരാൾക്ക് ഓൺലൈൻ വിവരവും ഡാറ്റാബേസ് പ്രവേശനമോ വീണ്ടെടുക്കൽ സേവനങ്ങളോ നൽകുന്ന വ്യക്തി, കൗൺസിലിന്റെ ശുപാർശ പ്രകാരം സർക്കാർ വിജ്ഞാപനം ചെയ്യുന്ന വ്യക്തി.