1. ജി.എസ്.ടി - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികളുടെ നിർവ്വഹണം
സ.ഉ(അച്ചടി)നം.87/2017/തസ്വഭവ തിയതി 01-11-2017 പ്രകാരം പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു.
- 01-07-2017 നു ശേഷം നടപ്പാക്കിയ എല്ലാ പ്രവൃത്തികൾക്കും ജി.എസ്.ടി ബാധകമായിരിക്കുന്നതാണ്.
- സെക്രട്ടറിമാർ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.
- പ്രവൃത്തികളുടെ ബില്ലുകളിൽ നിന്നും 2% ടി.ഡി.എസ് ഈടാക്കേണ്ടതാണ്.
- ജി.എസ്.ടി ഉൾപ്പെടെയുള്ള വിലയാണ് ടെണ്ടർ ഫോറങ്ങളോടൊപ്പം ഈടാക്കേണ്ടത്.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സാധനങ്ങളുടെ വിൽപ്പന നടത്തുമ്പോൾ ജി.എസ്.ടി ബാധകമാണ്. (അതാതു സമയത്തെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള ജി.എസ്.ടി). പഴയ വാഹനങ്ങൾ, ഫർണീച്ചർ എന്നിവ ലേലം ചെയ്തു വിൽക്കുന്നതിന് ജി.എസ്.ടി ബാധകമാണ്. ജി.എസ്.ടി കൂടി ചേർത്തുള്ള തുക ലേലം കൊണ്ട വ്യക്തിയിൽ നിന്നും ഈടാക്കേണ്ടതാണ്.
- മരാമത്ത് പ്രവൃത്തികളുടെ ഇ.എം.ഡി/സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവയ്ക്ക് ജി.എസ്.ടി ബാധകമല്ല.
- റോഡ് കട്ടിംഗിനായി അനുമതി നൽകുമ്പോൾ പുനർ നിർമ്മാണത്തിനായി Restoration ചാർജ്ജിന് ജി.എസ്.ടി ബാധകമാണ്.
- ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243ജി പ്രകാരം ത്രിതല പഞ്ചായത്തുകളും 243ഡബ്ള്യു പ്രകാരം നഗരസഭകളും ലഭ്യമാക്കുന്ന സേവനങ്ങൾക്ക് ജി.എസ്.ടി ബാധകമല്ല. (1-1-2022 മുതൽ 18% നികുതി ബാധകമാക്കിയിട്ടുണ്ട്).
No Comments