Skip to main content
[vorkady.com]

3. സാധനങ്ങളും സേവനങ്ങളും സമാഹരിക്കലും മരാമത്ത് പ്രവൃത്തികളും ജി.എസ്.ടി യും - സ്പഷ്ടീകരണം

സർക്കുലർ നം.18/2019/ഫിൻ തിയതി 01-03-2019

  • PWD തയ്യാറാക്കുന്ന കാലികമായ കോസ്റ്റ് ഇൻഡക്സ് ഉൾപ്പെടുത്തി ഡി.എസ്.ആർ പ്രകാരം തയ്യാറാക്കുന്ന മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ജി.എസ്.ടി ഉൾപ്പെടുത്താതെ തയ്യാറാക്കേണ്ടതാണ്.
  • നോൺ-ഡി.എസ്.ആർ ഇനങ്ങളിലും ജി.എസ്.ടി ഉൾപ്പെടുത്തരുത്.
  • മരാമത്ത് പ്രവൃത്തികളുടേയും സാധനങ്ങളുടേയും സേവനങ്ങളുടേയും കരാറുകാർക്ക് ജി.എസ്.ടി രജിസ്ട്രേഷൻ ഉണ്ടാകേണ്ടതാണ്.
  • കരാറുകാർ ക്വോട്ട് ചെയ്യുന്ന നിരക്കുകളിൽ ജി.എസ്.ടി ഒഴികെയുള്ള എല്ലാ നികുതികളും തീരുവകളും നിർമ്മാണ തൊഴിലാളി ക്ഷേമനിധി വിഹിതവും ഉൾപ്പെടുത്തേണ്ടതാണ്.
  • വാങ്ങലുകളോ, സേവനങ്ങളോ, രണ്ടും കൂടിയോ അല്ലെങ്കിൽ മരാമത്ത് പ്രവ്യത്തികളോ അന്തിമമാക്കുമ്പോൾ ആകെ എസ്റ്റിമേറ്റ് തുക കണക്കാക്കേണ്ടത് ജി.എസ്.ടി ഒഴിവാക്കി ആകേണ്ടതാണ്.
  • കുറഞ്ഞ നിരക്ക് കോട്ട് ചെയ്ത കരാറുകാരനെ (L1) തീരുമാനിക്കുന്നതിനായി, കരാറുകാർ കോട്ട് ചെയ്ത, ജി.എസ്.ടി തുക ഒഴിവാക്കിയുള്ള നിരക്കുകൾ പരിഗണിക്കേണ്ടതാണ്.
  • ഭരണാനുമതിയിൽ എസ്റ്റിമേറ്റ് തുകയും ജി.എസ്.ടി യും വേറിട്ടു കാണിക്കേണ്ടതാണ്.
  • വാങ്ങലുകളുടേയും മരാമത്ത് പ്രവൃത്തികളുടേയും ബിൽ തുക അനുവദിക്കുമ്പോൾ കരാർ നിരക്കനുസരിച്ചുള്ള ആകെ തുകയും ബാധകമായ ജി.എസ്.ടി തുകയും നൽകേണ്ടതാണ്.
  • ജി.എസ്.ടി നിരക്കിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടായാൽ (കൂടുതലോ കുറവോ) ബില്ലുകൾ തയ്യാറാക്കുന്ന സമയത്ത് ക്രമീകരിക്കേണ്ടതാണ്.
  • ജി.എസ്.ടി ഒഴികെയുള്ള തുകയിൽ നിന്നാണ് ടി.ഡി.എസ് നടത്തേണ്ടത്.
  • ജി.എസ്.ടി ആയി കുറവു ചെയ്ത തുക മാസം അവസാനിച്ചതിനുശേഷം 10 ദിവസത്തിനകം സർക്കാരിലേക്ക് ഒടുക്കേണ്ടതാണ്.
  • കുറവു ചെയ്ത തുകയുടെ വിശദാംശം ഉൾപ്പെടുന്ന ഒരു സർട്ടിഫിക്കറ്റ് കരാറുകാരന് നൽകേണ്ടതാണ്.