Skip to main content
[vorkady.com]

4. നികുതി ഒഴിവാക്കൽ - വാർഷിക വിറ്റുവരവിന്റെ (ടേണോവർ) പരിധി

  • സാധനങ്ങളുടെ (goods) വിതരണത്തിനുള്ള മൊത്തം വാർഷിക ടേണോവർ 40 ലക്ഷം വരെയുള്ളവരെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്[1]. സേവനങ്ങളുടെ(services) വിതരണത്തിനുള്ള വാർഷിക ടേണോവർ 20 ലക്ഷം രൂപ വരെയുള്ളവരെയും നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
  • വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, മലയോര സംസ്ഥാനങ്ങൾ തുടങ്ങിയ പ്രത്യേക വിഭാഗ സംസ്ഥാനങ്ങളിൽ[2] നികുതി ഒഴിവിനുള്ള വാർഷിക ടേണോവ റിന്റെ പരിധി സാധനങ്ങളുടെ വിതരണത്തിന് 20 ലക്ഷം രൂപ വരെയും സേവന ങ്ങളുടെ വിതരണത്തിന് 10 ലക്ഷം രൂപ വരെയുമാണ്.
  • നികുതി ഒഴിവാക്കിയിട്ടുള്ള സാധനങ്ങളും സേവനങ്ങളും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പൊതുവായുള്ളതാണ്.
  • അന്തർ സംസ്ഥാന വിതരണം നടത്തുന്നവർക്കും റിവേഴ്സ് ചാർജ്ജ് അടിസ്ഥാനത്തിൽ നികുതി അടയ്ക്കുന്നവർക്കും ടേണോവറിന്റെ അടിസ്ഥാനത്തിലുള്ള നികുതി ഒഴിവിന് അർഹതയില്ല.

[1] കേന്ദ്ര സർക്കാർ വിജ്ഞാപനം നം.10/2019/Central Tax തിയതി 07-03-2019 പ്രകാരം സാധനങ്ങളുടെ (goods) വിതരണത്തിനുള്ള വാർഷിക ടേണോവറിന്റെ പരിധി 20 ലക്ഷം രൂപ എന്നത് 01-04-2019 മുതൽ 40 ലക്ഷം രൂപയാക്കി ഉയർത്തി.

[2] ഭരണഘടനയുടെ ആർട്ടിക്കിൾ 279(4)(g) യിൽ ഉൾപ്പെട്ടിട്ടുള്ള ജമ്മു-കാശ്മീർ, അരുണാചൽ പ്രദേശ്, ആസാം, ഹിമാചൽ പ്രദേശ്, മേഖാലയ, സിക്കിം, ഉത്തരാ ഖണ്ഡ് എന്നിവ ഒഴികെയുള്ള മണിപ്പൂർ, മിസോറാം, നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾ.