Skip to main content
[vorkady.com]

3. ജി.എസ്.ടി യിൽ ലയിപ്പിച്ച് വിവിധ നികുതികൾ

എ. കേന്ദ്ര സർക്കാർ ചുമത്തിയിരുന്ന നികുതികൾ

സെൻട്രൽ എക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി, സർവ്വീസ് ടാക്സ്, അഡീഷണൽ കസ്റ്റംസ് ഡ്യൂട്ടി, കസ്റ്റംസ് സ്പെഷ്യൽ അഡീഷണൽ ഡ്യൂട്ടി എന്നിവ.

ബി. സംസ്ഥാന സർക്കാർ ചുമത്തിയിരുന്ന നികുതികൾ

സംസ്ഥാന മൂല്യ വർദ്ധിത നികുതി (VAT)/വില്പന നികുതി, സെൻട്രൽ സെയിൽസ് ടാക്സ്, വിനോദ നികുതി (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചുമത്തുന്നവ ഒഴികെ), എൻട്രി ടാക്സ്, പർച്ചേസ് ടാക്സ്, ലക്ഷ്വറി ടാക്സ്, ലോട്ടറി മുതലായ ചൂതാട്ടങ്ങളുടെ മേലുള്ള നികുതി, സെൻട്രൽ സെയിൽസ് ടാക്സ്, പരസ്യ നികുതി, ചരക്കുകളുടേയും സേവനങ്ങളുടേയും സപ്ലൈയു മായി ബന്ധപ്പെട്ടുള്ള സ്റ്റേറ്റ് സർചാർജ്ജുകളും സെസ്സുകളും.

ജി.എസ്.ടി നിലവിൽ വന്നതോടെ മേൽ സൂചിപ്പിച്ച കേന്ദ്ര-സംസ്ഥാന നികുതികളെല്ലാം ജി.എസ്.ടിയുടെ ഭാഗമായിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരസ്യ നികുതി

2017 ലെ കേരള ജി.എസ്.ടി ആക്ടിലെ വകുപ്പ് 173(vi) പ്രകാരം 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 209 ഉം വകുപ്പ് 173(vii) പ്രകാരം 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 271 ഉം ഒഴിവാക്കി. ഇതോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പരസ്യ നികുതി ചുമത്തുന്നതിനുള്ള അധികാരം ഇല്ലാതായത്.