Skip to main content
[vorkady.com]

Terminal Surrender of Leave [Arrear] – Pay Revision Arrear

ശമ്പളപരിഷ്കരണത്തോടനുബന്ധിച്ച്, ആദ്യം മാറിയ ടെർമിനൽ സറണ്ടർ അരിയർ ബില്ലിൽ നിന്നും, അടിസ്ഥാനശമ്പളത്തിൽ വ്യത്യാസമുണ്ടാകുമ്പോഴാണ് ഈ അരിയർ മാറി നൽകുന്നത്. നോൺ ഗസറ്റഡ് ജീവനക്കാർക്ക് ഈ അരിയർ മാറി നൽകുന്നതിനായി, പുതിയ ബേസിക് പേ ഫിക്സ് ചെയ്തുകൊണ്ടുള്ള നിയമന അധികാരിയുടെ ഫിക്സേഷൻ സ്റ്റേറ്റ്മെന്റ് ലഭിക്കേണ്ടതായുണ്ട്. ഗസറ്റഡ് ജീവനക്കാർക്ക്, AG യിൽ നിന്നുള്ള പേസ്ലിപ് അപ്ഡേറ്റായാൽ മാത്രമേ ഈ അരിയർ മാറി നൽകാൻ കഴിയുകയുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പേറിവിഷൻ അപ്ഡേറ്റ് ആയതിനുശേഷമാണ് ഈ അരിയർ മാറിനൽകേണ്ടതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 

ടെർമിനൽ സറണ്ടർ അരിയർ ഡി.ഏ. ബില്ലിനേപ്പോലെതന്നെ, ടെർമിനൽ സറണ്ടർ പേറിവിഷൻ അരിയർ ബില്ലും തയ്യാറാക്കുന്നതിനായി Accounts - Claim Entry - Regular/Employees with SPARK ID എന്ന ഓപ്ഷനാണ് ഉപയോഗിക്കേണ്ടത്.

r104.png

ഗസറ്റഡ് ജീവനക്കാരുടെ ടെർമിനൽ സറണ്ടർ പേസ്ലിപ് അപ്ഡേറ്റ് ആയിട്ടുണ്ടെന്ന് Salary matters - Changes in the month - View AG Payslip details എന്ന ഓപ്ഷൻ വഴി നോക്കുക. ടെർമിനൽ സറണ്ടറിന്റെ പേസ്ലിപ് വാലിഡേറ്റ് ചെയ്യേണ്ടതില്ല. ബിൽ പ്രോസസ് ചെയ്തുകഴിയുമ്പോൾ തനിയേതന്നെ വാലിഡേറ്റഡ് ആകുന്നതാണ്.

r105.png

ടെർമിനൽ സറണ്ടറിന്റെ റിവൈസ്ഡ് സ്ലിപ് അപ്ഡേറ്റഡ് ആയിട്ടുണ്ടെങ്കിൽ, അരിയർ പ്രോസസ് ചെയ്യാവുന്നതാണ്. അതിനായി Accounts - Claim Entry - Regular/Employees with SPARK ID എന്ന ഓപ്ഷൻ വഴി, അരിയർ ഡി.എ. പോലെതന്നെ ക്ലെയിം എന്റർ ചെയ്യാവുന്നതാണ്.

r106.png

No. of days കൊടുക്കുമ്പോൾ Amount payable തനിയേതന്നെ വരുന്നതാണ്. ഇപ്രകാരം വരുന്ന തുക ശരിയാണെന്ന് manual calculation വഴി ഉറപ്പാക്കേണ്ടതാണ്. എല്ലാ വിവരങ്ങളും നൽകിയശേഷം വലതുവശത്തുള്ള insert ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ ക്ലെയിം ബിൽ എൻടി പൂർത്തിയാകുന്നതാണ്.

r107.png

അതിനുശേഷം സാധാരണ ക്ലെയിം ബില്ലുകളെപ്പോലെ Claim Approval, Make Bill from Approved claims, E submission എന്നിവ ചെയ്യാവുന്നതാണ്. ട്രഷറിയിൽ ബിൽ നൽകുമ്പോൾ താഴെ പറയുന്ന ഡോക്യുമെന്റ്സ് ആണ് നൽകേണ്ടത്.

1) Spark generated Claim Bill
2) DDO Proceedings [ Non gazette employees ] 
3) AG Surrender Slip copy [ Gazetted employees ] 
4) Manual Calculation