Skip to main content
[vorkady.com]

Discharge Voucher from DIO

ജില്ലാ ഇൻഷുറൻസ് ഓഫീസിൽ നിന്നും, നമ്മൾ നൽകുന്ന ക്ലെയിമിന്റെ വിവരങ്ങൾ വെരിഫൈ ചെയ്തശേഷം, നമ്മുടെ ഓഫീസിലേക്ക് ഒരു ഡിസ്ചാർജ്ജ് വൗച്ചർ അയച്ചുതരുന്നതാണ്. ഒരു പേജിലുള്ള ഈ ഫോറത്തിന് 3 ഭാഗങ്ങളാണുള്ളത്.

1. Receipt : To be signed by Claimant
2. Certificate by DDO : To be signed by DDO
3. Request for Online Payment : To be filled and signed by Claimant

r80.png

r81.png

ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഈ ഡിസ്ചാർജ് വൗച്ചറിന്റെ അവസാനഭാഗത്ത് ചേർക്കേണ്ടതായുണ്ട്. ഈ ഡിസ്ചാർജ്ജ് വൗച്ചറും, ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ ആദ്യപേജിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജില്ലാ ഇൻഷുറൻസ് ഓഫീസിൽ, ക്ലെയിം പേമെന്റിനായി അപേക്ഷ നൽകേണ്ടതാണ്. ഡിസ്ചാർജ്ജ് വൗച്ചർ തിരികെ ലഭിച്ചുകഴിഞ്ഞാൽ ഇൻഷുറൻസ് ഓഫീസിൽ നിന്നും ക്ലെയിം തുക നേരിട്ട്, ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്. അത് സംബന്ധിച്ച ഇന്റിമേഷൻ, സ്ഥാപനത്തിന്റെ ഇ മെയിലിലേക്ക് ലഭിക്കുന്നതുമാണ്.