Skip to main content
[vorkady.com]

Introduction

സർക്കാർ ജീവനക്കാർ സർവീസിൽ നിന്നും വിരമിക്കുന്നതിനോടനുബന്ധിച്ച്, അവർ ജോയിൻ ചെയ്തനാൾ മുതൽ ചേർന്നിട്ടുള്ള വിവിധ സബ്സ്ക്രിപ്ഷനുകൾ ക്ലോസ് ചെയ്ത് നൽകേണ്ടതും, വിവിധ ആനുകൂല്യങ്ങൾ മാറി നൽകേണ്ടതുമുണ്ട്. അവയിൽ ചിലത് റിട്ടയർമെന്റ് തീയ്യതിക്കുമുമ്പും, മറ്റ് ചിലത് റിട്ടയർമെന്റ് തീയ്യതിക്കുശേഷവും മാറിനൽകേണ്ടവയാണ്. പെൻഷൻ ആനുകൂല്യങ്ങൾക്കുള്ള രജിസ്ട്രേഷനും എല്ലാ ക്ലോഷറുകളും ഇപ്പോൾ ഓൺലൈനായി ആണ് ചെയ്യേണ്ടത്. അതിനാൽ തന്നെ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇപ്പോൾ പഴയപോലെ കാലതാമസ്സം നേരിടാറില്ല. എങ്കിലും, ഏതൊക്കെ കാര്യങ്ങൾ ഏതെല്ലാം സമയങ്ങളിൽ ചെയ്യണമെന്നത് സംബന്ധിച്ച് ജീവനക്കാർക്കിടയിലും DDO മാർക്കിടയിലും ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്. അതുപോലെതന്നെ, ഭൂരിഭാഗം ആനുകൂല്യങ്ങളും DDO തന്നെ മാറിനൽകേണ്ടതാണെങ്കിലും, ചില കാര്യങ്ങൾ വിരമിക്കുന്ന ജീവനക്കാരൻ സ്വന്തം നിലയിലും ചെയ്യേണ്ടതായുണ്ട്.

സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ, വിരമിക്കൽ തീയ്യതിക്ക് ഒരു വർഷം മുമ്പ് മുതൽ തന്നെ ആരംഭിക്കാവുന്നതാണ്. ഇനി പറയുന്ന ക്രമത്തിൽ കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇതിൽ പറഞ്ഞിരിക്കുന്നവ കൂടാതെയുള്ള ഏതെങ്കിലും അരിയറുകളും നൽകാവുന്നതാണ്.

SI No Particulars Period

1

PRISM Registration വിരമിക്കുന്നതിന് 1 വർഷം മുമ്പ് മുതൽ
2 GPF Closure വിരമിക്കുന്നതിന് 1 വർഷം മുമ്പ് മുതൽ അല്ലെങ്കിൽ വിരമിച്ചതിനു ശേഷം
3 SLI Closure പോളിസി പൂർത്തിയായ തീയ്യതിക്കു ശേഷം
4 Last Month Salary വിരമിച്ച തീയ്യതിക്ക് ശേഷം
5 Retirement Updation in SPARK വിരമിച്ച തീയ്യതിക്ക് ശേഷം
6 Last Pay Certificate സ്പാർക്കിൽ റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്തതിന് ശേഷം
7 Terminal Surrender of Earned Leave സ്പാർക്കിൽ റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്തതിന് ശേഷം അല്ലെങ്കിൽ അതിനുമുമ്പ്
8 Terminal Surrender of EL [Arrear] ടെർമിനൽ സറണ്ടർ മാറിനൽകിയതിനു ശേഷം
9 GIS Closure വിരമിച്ച തീയ്യതിക്ക് ശേഷം
10 NLC / LC ഓഡിറ്റിനു ശേഷം