Skip to main content
[vorkady.com]

Introduction

ജീവനക്കാരുടെ GPF Closure നുള്ള അപേക്ഷ ഇപ്പോൾ സ്പാർക്ക് വഴി ഓൺലൈനായാണ് നൽകുന്നത്. രണ്ട് ഘട്ടങ്ങളായാണ് GPF Closure നുള്ള അപേക്ഷ സ്പാർക്കിൽ പ്രോസസ് ചെയ്യുന്നത്.

1. GPF Closure Application
2. GPF Closure Approval

ഇതിൽ ആദ്യത്തെ ഘട്ടമായ GPF Closure ചെയ്യേണ്ടുന്നത് ജീവനക്കാരന്റെ ചുമതലയാണ്. Employee Login ലെ Provident Fund - GPF Closure Application എന്ന ഓപ്ഷൻ വഴിയാണ് ആപ്ലിക്കേഷൻ നൽകേണ്ടത്.

r47.png

എന്നാൽ പലപ്പോഴും ജീവനക്കാർക്ക്, സ്പാർക്കും ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിക്കുന്നതിൽ പരിചയക്കുറവുള്ളതിനാൽ, DDO യ്ക്ക് ജീവനക്കാരന്റെ അപേക്ഷ സ്ഥാപനത്തിന്റെ Establishment Login വഴി തന്നെ സമർപ്പിക്കാവുന്നതാണ്. ഭൂരിഭാഗം ആൾക്കാരും അങ്ങനെതന്നെയാണ് ചെയ്തുവരുന്നതും.

രണ്ടാമത്തെ ഘട്ടമായ GPF Closure Approval ചെയ്യുന്നത് Establishment ലോഗിൻ വഴി DDO ആണ്. ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചാണ് GPF Closure അപേക്ഷ, അപ്രൂവ് ചെയ്യേണ്ടത്. ജീവനക്കാരുടെ GPF Closure അപ്രൂവ് ചെയ്യുന്നത് മെഡിക്കൽ ഓഫീസർ ആണെങ്കിലും, മെഡിക്കൽ ഓഫീസറുടെ GPF Closure അപ്രൂവ് ചെയ്യേണ്ടത് controlling officer ആയ ജില്ലാ മെഡിക്കൽ ഓഫീസർ ആണ്. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് അപ്രൂവലിന് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ, ഡയറക്ട്രേറ്റിൽ നിന്നും അപേക്ഷ ഓൺലൈനായി തന്നെ അപ്രൂവ് ചെയ്യിക്കാവുന്നതാണ്.

GPF Closure ആപ്ലിക്കേഷൻ, ഓൺലൈനായി തയ്യാറാക്കുന്നതിനുമുമ്പ്, താഴെ പറയുന്ന ഫോറങ്ങൾ ജീവനക്കാരനെക്കൊണ്ട് പൂരിപ്പിച്ച്, സ്കാൻ ചെയ്ത്, pdf ഫോർമാറ്റിലാക്കി ഡെസ്ക്ടോപ്പിൽ സേവ് ചെയ്തിടേണ്ടതാണ്.

1. Descriptive Roll & Identification Particulars of employee
2. Option form (Rule 30 C)
3. Declaration under Rule 117-A
4. Annexure Form III [ Form of Declaration]
5. Statement [ vide Rule 43 of GPF Rules]
6. Form of Nomination
7. Copy of Last Credit Card

ഇത്രയും ഫോറങ്ങൾ ആണ് റിട്ടയർമെന്റ് ആകുന്നതിനുമുമ്പ് ക്ലോഷറിനായി അപേക്ഷിക്കുന്ന ജീവനക്കാർ തയ്യാറാക്കേണ്ടത്. റിട്ടയർമെന്റിനുശേഷമാണ് ജി.പി.എഫ്. ക്ലോഷറിനുള്ള അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ, പെൻഷൻ പേമെന്റ് ഓർഡർ നമ്പർ കൂടി ഉൾപ്പെടുത്തിയുള്ള ഡിക്ലറേഷൻ കൂടി അറ്റാച്ച് ചെയ്യേണ്ടതാണ്. ജീവനക്കാരൻ മരണപ്പെട്ടതിനുശേഷം, ആശ്രിതർക്കായി ജി.പി.എഫ്. തുക മാറി നൽകുമ്പോൾ താഴെ പറയുന്ന ഫോറങ്ങൾ കൂടി ഓൺലൈനായി അറ്റാച്ച് ചെയ്യേണ്ടതാണ്. മുകളിൽ പറഞ്ഞിരിക്കുന്നതിൽ ജീവനക്കാരൻ ഒപ്പിടേണ്ട ഫോറങ്ങൾ ഒഴിവാകുന്നതാണ്.

1. Departmental Enquiry Certificate
2. Form of Security Bond (Form K) - if nominees are minors