Skip to main content
[vorkady.com]

Last Pay Certificate

വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നതിന് അവസാനമാസത്തെ സാലറി മാറി നൽകിയിട്ടുള്ള ഓഫീസിൽ നിന്നും Last Pay Certificate, ട്രഷറിയിലേക്ക് നൽകേണ്ടതുണ്ട്. ഈ സർട്ടിഫിക്കറ്റിൽ, ഏത് തീയ്യതിവരെ സാലറി നൽകിയിട്ടുണ്ടെന്നും, അവസാനം നൽകിയ സാലറിയുടെ നിരക്കുകളും ഉണ്ടായിരിക്കുന്നതാണ്. സ്പാർക്കിൽ റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ മാത്രമേ, ജീവനക്കാരുടെ LPC ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുകയുള്ളൂ. Salary matters - Other Reports - LPC എന്ന ഓപ്ഷൻ വഴിയാണ് സ്പാർക്കിൽ നിന്നും LPC ജനറേറ്റ് ചെയ്യുന്നത്.

r91.png

ഇതിൽ റിലീവ് ചെയ്ത മാസവും വർഷവും കൊടുത്ത് Go ബട്ടണിൽ ക്ലിക്ക് ചെയ്താൽ, ആ മാസം റിലീവ് ചെയ്ത ജീവനക്കാരുടെ വിവരങ്ങൾ വരുന്നതാണ്. അതിൽ നിന്നും ജീവനക്കാരനെ സെലക്റ്റ് ചെയ്യുമ്പോൾ, താഴെ തനിയേതന്നെ Relieving date വരുന്നതാണ്.

r92.png

അതോടൊപ്പം തന്നെ ഈ പേജിൽ ജീവനക്കാരന്റെ തസ്തിക, ഡിപ്പാർട്ട്മെന്റ്, ഓഫീസ്, പി.എഫ്. അക്കൗണ്ട് നമ്പർ, സാലറി നിരക്കുകൾ എന്നിവയും കാണാവുന്നതാണ്. ജീവനക്കാരന് ഏതെങ്കിലും ബാധ്യതയുണ്ടെങ്കിൽ, അത് LPC യിൽ ചേർക്കാനുള്ള ഓപ്ഷൻ ഈ പേജിൽ ഉണ്ട്. തുടർന്ന് താഴെയുള്ള Generate LPC ബട്ടണിൽ ക്ലിക്ക് ചെയ്താൽ, LPC, pdf ആയി ജനറേറ്റഡ് ആകുന്നതാണ്.

r93.png

LP യുടെ രണ്ടാമത്തെ പേജിൽ, സാധാരണയായി ജീവനക്കാരന്റെ സാലറിയിൽ നിന്നുള്ള ഡിഡക്ഷനുകളെല്ലാം കാണാവുന്നതാണ്. വിരമിച്ച ജീവനക്കാരന്റെ അവസാനസാലറിയിൽ GIS മാത്രമേ ഉൾപ്പെടുന്നുള്ളൂ എന്നതിനാൽ, അതിന്റെ മാത്രം വിവരങ്ങൾ രണ്ടാമത്തെ പേജിൽ കാണാവുന്നതാണ്.

ഈ LPC യും സർക്കുലർ നം. 10/2021/ധന. പ്രകാരമുള്ള, പെൻഷണറുടെ Descriptive Roll & Identification Particulars ഉം ചേർത്ത്, ട്രഷറിയിൽ നൽകിയാൽ മാത്രമേ, പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചുതുടങ്ങുകയുള്ളൂ. സാധാരണരീതിയിൽ LPC, DDO മാത്രം സൈൻ ചെയ്ത നൽകിയാൽ മതിയാകുന്നതാണ്. ട്രഷറികൾ ആവശ്യപ്പെടുന്നപക്ഷം, ജില്ലാമെഡിക്കൽ ഓഫീസറുടെ കൗണ്ടർസൈൻ ലഭ്യമാക്കി നൽകേണ്ടതാണ്.

03/02/2021 ലെ സർക്കുലർ നം. 10/2021/ധന. പ്രകാരമുള്ള പുതിയ Descriptive Roll & Identification Particulars Download