Skip to main content
[vorkady.com]

Introduction

സർക്കാർ ജീവനക്കാർ സർവീസിൽ പ്രവേശിക്കുമ്പോൾ ആദ്യശമ്പളത്തിൽ തന്നെ നിർബന്ധമായും കുറവ് ചെയ്യേണ്ടുന്ന ഡിഡക്ഷനാണ് ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം. സർവീസിന്റെ അവസാനം വരെ, നിശ്ചിതസ്ലാബുകളിലായി ഈ തുക കുറവ് ചെയ്യേണ്ടതായുണ്ട്. ജീവനക്കാരൻ സർവീസിൽ നിന്നും വിരമിച്ചശേഷമാണ്, ഗ്രൂപ്പ് ഇൻഷുറൻസ് തുക അയാൾക്ക് മാറി നൽകേണ്ടത്. ജീവനക്കാരൻ മരണപ്പെടുന്ന സന്ദർഭങ്ങളിൽ, അവകാശികൾക്കാണ് ക്ലോഷർ തുക മാറി നൽകേണ്ടത്. ഗ്രൂപ്പ് ഇൻഷുറൻസ് ക്ലോഷർ അപേക്ഷ ഇപ്പോൾ സമർപ്പിക്കുന്നത് Viswas DDO Portal വഴി ഓൺലൈനായാണ്. ഗ്രൂപ്പ് ഇൻഷുറൻസ് ക്ലോഷർ, താഴെ പറയുന്ന 5 ഘട്ടങ്ങളിലായാണ് ചെയ്യേണ്ടത്.

1. Online Closure Application Submission
2. Hardcopy Submission at DIO
3. Discharge Voucher Submission at DIO
4. GIS Settlement Register Entry
5. Payment by DIO to beneficiary account

ഗ്രൂപ്പ് ഇൻഷുറൻസ് തുക ആവശ്യമായ രേഖകളെല്ലാം സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ, ജില്ലാ ഇൻഷുറൻസ് ഓഫീസിൽ നിന്നും നേരിട്ട്, റിട്ടയർ ചെയ്ത ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണ് ചെയ്യുന്നത്. റിട്ടയർ ചെയ്ത ജീവനക്കാരൻ ജോലി ചെയ്തിരുന്ന ഓഫീസിൽ, GIS settlement register ൽ മാത്രം ക്ലോഷർ സംബന്ധിച്ച വിവരങ്ങൾ ചേർക്കേണ്ടതാണ്.