Skip to main content
[vorkady.com]

FINAL SUBMISSION

ഡ്രാഫ്റ്റ് പെൻഷൻ ബുക്ക് നോക്കി വിവരങ്ങൾ എല്ലം കൃത്യമായി വെരിഫൈ ചെയ്തശേഷം പെൻഷൻ ബുക്ക് ഓൺലൈനായി സബ്ജിറ്റ് ചെയ്യാവുന്നതാണ്. ഡ്രാഫ്റ്റ് പെൻഷൻ ബുക്കിൽ എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് തിരുത്താവുന്നതാണ്. വിവരങ്ങൾ എല്ലാം വെരിഫൈ ചെയ്തശേഷം, ഫൈനൽ സബ്ജിഷൻ ചെയ്യുന്നതിനായി End പേജിലെ view draft e-pension book എന്ന ഓപ്ഷന് താഴെയുള്ള Whether the details entered in the draft e-pension book correct എന്നതിൽ Yes സെലക്റ്റ് ചെയ്യുക.

r41.png

തുടർന്ന്, താഴെയുള്ള ഡിക്ലറേഷൻ വായിച്ച്, ചെക്ക്ബോക്സ് ടിക്ക് ചെയ്യാനുള്ള മെസേജ് വരുന്നതാണ്. അത് OK കൊടുക്കുക.

r42.png

ഡിക്ലറേഷനിൽ അധികമായി പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റിയാൽ അത് തിരിച്ചടയ്ക്കുന്നത് സംബന്ധിച്ചും, ലയബിലിറ്റീസ് പെൻഷനിൽ നിന്നും തിരിച്ചുപിടിക്കുന്നത് സംബന്ധിച്ചുമുള്ള വിവരങ്ങളാണുള്ളത്. അത് ടിക്ക് മാർക്ക് ചെയ്തശേഷം, Receiving Officer നെ എന്തെങ്കിലും പ്രത്യേക വിവരങ്ങൾ അറിയിക്കാനുണ്ടെങ്കിൽ, അത് സംബന്ധിച്ച് ചുരുങ്ങിയ വാക്കുകളിൽ Remarks കോളത്തിൽ അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.

r43.png

തുടർന്ന്, താഴെയുള്ള send To എന്ന കോളത്തിൽ Receiving Authority എന്നത് സെലക്റ്റ് ചെയ്യുക. Department എന്നതിൽ ISM തനിയേതന്നെ വരുന്നതാണ്. Officer എന്ന കോളത്തിൽ, അതത് ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരു, ഡ്രോപ്ഡൗൺ മെനുവിൽ നിന്നും സെലക്റ്റ് ചെയ്യുക. അതിനുശേഷം, താഴെയുള്ള e-sign എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ, ജീവനക്കാരന്റെ മൊബൈൽ നമ്പറിൽ OTP bവരുന്നതാണ്. അത് എന്റർ ചെയ്ത്, Submit ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ, പെൻഷൻ ബുക്ക്, ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കപ്പെടും.

r44.png