Skip to main content
[vorkady.com]

Report Downloading & Status

റിപ്പോർട്ട് ഡൗൺലോഡ് ചെയ്യുന്നതിനായി വിശ്വാസിന്റെ ഹോം പേജിലെ View Status എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

r76.png

തുടർന്ന് വരുന്ന പേജിൽ, ഡ്രോപ്ഡൗൺ മെനുവിൽ നിന്നും GIS Closure സെലക്റ്റ് ചെയ്തതിനുശേഷം, വലതുവശത്തുള്ള GO ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് താഴെയായി നമ്മൾ സമർപ്പിച്ച ഓൺലൈൻ അപേക്ഷയുടെ വിവരങ്ങൾ വരുന്നതാണ്.

r77.png

ആ വരിയിൽ ഏറ്റവും വലതുവശത്തായി GET REPORT / EDIT എന്ന കോളത്തിൽ നിന്നും റിപ്പോർട്ടിന്റെ pdf ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. Status എന്ന കോളത്തിൽ അപേക്ഷയുടെ സ്റ്റാറ്റസ് കാണാവുന്നതാണ്. ഓൺലൈൻ അപേക്ഷ നൽകിയതിനുശേഷവും, തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ, അത് ഓൺലൈനായി എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. അതിനായി STATUS കോളത്തിലെ Edit ബട്ടണിൽ ക്ലിക്ക് ചെയ്ത്, വീണ്ടും സബ്മിറ്റ് ചെയ്യാവുന്നതാണ്.

ഈ പേജിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന റിപ്പോർട്ടിന് 2 പേജുകളാണുള്ളത്. ആദ്യപേജ് Acknowledgement ആണ്. രണ്ടാം പേജാണ് ശരിക്കുമുള്ള റിപ്പോർട്ട്.

r78.png

ഈ റിപ്പോർട്ടിലെ വിവരങ്ങൾ ശരിയാണെന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തുക. റിപ്പോർട്ടിൽ ഏറ്റവും താഴെയായി DDO ഒപ്പിടേണ്ട ഭാഗം ഉണ്ട്.

r79.png