Skip to main content
[vorkady.com]

PRISM [PENSIONER INFORMATION SYSTEM ]

ജീവനക്കാർ വിരമിക്കുന്നതിനുമുമ്പായി പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി പെൻഷൻ ബുക്ക് തയ്യാറാക്കി, പെൻഷൻ അനുവദിക്കുന്ന അധികാരിക്ക് സമർപ്പിക്കുന്ന രീതിയാണ് മുമ്പൊക്കെ ഉണ്ടായിരുന്നത്. ഇപ്രകാരം, പെൻഷൻ ബുക്ക് എഴുതി തയ്യാറാക്കുന്നതും വിവരങ്ങൾ വെരിഫൈ ചെയ്യുന്നതുമെല്ലാം പ്രയാസമുള്ളതും അധികം സമയമെടുക്കുന്നതുമായിരുന്നു. അത് പരിഹരിക്കുന്നതിനായി, ധനകാര്യവകുപ്പ് നടപ്പിലാക്കിയ ഓൺലൈൻ പെൻഷൻ വിവരസമർപ്പണത്തിനുള്ള വെബ്ലൈറ്റാണ് PRISM അഥവാ പെൻഷണർ ഇൻഫോർമേഷൻ സിസ്റ്റം. ഈ വെബ്ലൈറ്റ് വഴി, ജീവനക്കാരന് പ്രിസം പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്ത്, പെൻഷൻ സംബന്ധമായ എല്ലാ വിവരങ്ങളും ചേർത്ത്, അപ്രൂവലിനായി Head of Office ന് സമർപ്പിക്കാവുന്നതാണ്.

പ്രിസം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ്, താഴെ പറയുന്ന കാര്യങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

1) പ്രിസവും സ്പാർക്കുമായി ലിങ്ക്ഡ് ആയതിനാൽ, സ്പാർക്കിലെ ഒട്ടുമിക്ക വിവരങ്ങളും പ്രിസത്തിലേക്ക് തനിയേതന്നെ വരുന്നതാണ്. ആയതിനാൽ, സ്പാർക്ക് ഡേറ്റാബേസിൽ ജീവനക്കാരന്റെ ജനനത്തീയ്യതി, റിട്ടയർമെന്റ് തീയ്യതി, അടിസ്ഥാനശമ്പളം, ശമ്പളസ്കെയിൽ, തസ്തിക തുടങ്ങിയവയും, Personal Details ലെ വിവരങ്ങളും പരിശോധിച്ച് എല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തുക. ആവശ്യമെങ്കിൽ വേണ്ടുന്ന തിരുത്തലുകൾ വരുത്തുക.

2) ജീവനക്കാരന്റെ മൊബൈൽ നമ്പർ, ഇ മെയിൽ എന്നിവ സ്പാർക്കിൽ നൽകിയിരിക്കുന്നത് ആക്റ്റീവാണെന്ന് ഉറപ്പാക്കുക. ഇ മെയിൽ ഓപ്പൺ ചെയ്ത്, ശരിയായ password തന്നെയാണ് കൈവശമുള്ളതെന്ന് ഉറപ്പാക്കുക.

പ്രിസം പോർട്ടൽ വഴി ഓൺലൈനായി പെൻഷണർ അപേക്ഷ സമർപ്പിക്കേണ്ടത് ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആണ്. പ്രിസം പോർട്ടലിലെ Head of Office, നമ്മുടെ വകുപ്പിൽ ജില്ലാ മെഡിക്കൽ ഓഫീസർ ആണ്. ജില്ലാ മെഡിക്കൾ ഓഫീസിൽ നിന്നും പെൻഷണർ സമർപ്പിച്ച അപേക്ഷയിലെ വിവരങ്ങൾ വെരിഫൈ ചെയ്ത്, ഗസറ്റഡ് ജീവനക്കാരനാണെങ്കിൽ ഡയറക്റ്റർക്കും, നോൺ ഗസറ്റഡ് ജീവനക്കാരനാണെങ്കിൽ ഏ.ജി. [പെൻഷൻ] ലേക്ക് നേരിട്ടും ഫോർവേഡ് ചെയ്യുന്നു. ഗസറ്റഡ് ജീവനക്കാരുടെ അപേക്ഷ, അതത് GE സെക്ഷനുകളിലേക്ക് ഡയറക്ടർ ആണ് ഫോർവേഡ് ചെയ്യുന്നത്.