Skip to main content
[vorkady.com]

Service History & Basic Pay Updation of Retired Employees

സർവീസിൽ നിന്നും റിട്ടയർ ചെയ്ത ജീവനക്കാർക്ക്, പിന്നീട് മുൻകാലപ്രാബല്യത്തോടെ അടിസ്ഥാനശമ്പളത്തിൽ വർദ്ധനവുണ്ടായാൽ (ശമ്പളപരിഷ്കരണം ഒഴികെയുള്ള വർദ്ധനവുകൾ], അത് സ്പാർക്കിൽ അപ്ഡേറ്റ് ചെയ്ത്, അവർക്ക് അരിയർ മാറി നൽകേണ്ടിവരും. അതിനായി, റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്ത ജീവനക്കാരെ സ്പാർക്കിൽ അപേക്ഷ നൽകി, തിരികെ നമ്മുടെ ലോഗിനിൽ കൊണ്ടുവരേണ്ട ആവശ്യമില്ല. റിട്ടയർ ചെയ്ത ജീവനക്കാരുടെ ബേസിക് പേ അപ്ഡേറ്റ് ചെയ്യുന്നതിന് Salary matters - Processing - Arrear - Salary Arrear Salary Arrear Retired Employees - Edit Present salary എന്ന ഓപ്ഷനാണ് ഉപയോഗിക്കേണ്ടത്. ഇതിൽ New Basic Pay, Last pay change date, Next increment date എന്നിവ കൊടുത്ത് Confirm ചെയ്താൽ ബേസിക് പേ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. Next increment date ആയി, Last change date തന്നെ നൽകിയാൽ മതി. ഇതിൽ തന്നെയുള്ള Process Salary Arrear ഉപയോഗിച്ച്, സാലറി അരിയർ പ്രോസസ് ചെയ്യാവുന്നതാണ്.

r108.png

ഇതേ രീതിയിൽ Salary matters - Processing - Arrear Arrear - Salary Arrear Retired Employees - Edit Service history ഓപ്ഷനുപയോഗിച്ച് സർവീസ് ഹിസ്റ്ററിയും ആവശ്യമെങ്കിൽ ചെയ്യാവുന്നതാണ്.

r109.png