Skip to main content
[vorkady.com]

REGISTRATION IN PRISM

പ്രിസം പോർട്ടലിൽ വിവരങ്ങൾ സമർപ്പിക്കുന്നതിനായി ആദ്യം രജിസ്ട്രേഷൻ നടത്തി Username & Password എന്നിവ കിട്ടേണ്ടതായുണ്ട്. രജിസ്റ്റർ ചെയ്യുന്നതിനായി https://www.prism.kerala.gov.in എന്ന വെബ്ലൈറ്റിൽ പ്രവേശിക്കുക. PRISM പോർട്ടലിന്റെ ഹോം പേജിലെ Login എന്ന മെനുവിലെ Registration എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

r1.png

തുടർന്നുവരുന്ന പേജിൽ ആദ്യം ജീവനക്കാരന്റെ PEN നമ്പറും ജനനത്തീയ്യതിയും നൽകി വെരിഫൈ ചെയ്യുകയാണ് ചെയ്യേണ്ടത്. നിശ്ചിത കോളങ്ങളിൽ PEN നമ്പറും ജനനത്തീയ്യതിയും നൽകിശേഷം, താഴെയുള്ള CHECK എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

r2.png

r3.png

തുടർന്ന്, സ്പാർക്ക് ഡേറ്റാബേസിലുള്ള, ജീവനക്കാരന്റെ വിവരങ്ങൾ സ്ക്രീനിൽ ഓപ്പണാകുന്നതാണ്. ഈ പേജിൽ, Whether the mobile number/email is correct എന്ന ചോദ്യം കാണാവുന്നതാണ്. കൃത്യമാണെങ്കിൽ Yes എന്നത് സെലക്റ്റ് ചെയ്യുക. മൊബൈൽ നമ്പറും മെയിൽ വിലാസവും തെറ്റാണെങ്കിലോ, ഈ പേജിൽ വന്നിട്ടില്ലെങ്കിലോ, No എന്നത് സെലക്റ്റ് ചെയ്യുക.

r4.png

തുടർന്ന്, താഴെയുള്ള Update Info എന്ന ഓപ്ഷനിൽ ശരിയായ മൊബൈൽ നമ്പറും ഇ മെയിൽ അഡ്രസ്സും നൽകി, Update ബട്ടണിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. തുടർന്ന് വിവരങ്ങൾ അപ്ഡേറ്റ് ആയി എന്നുള്ള മെസേജ് വരുന്നതാണ്. അതിൽ OK കൊടുക്കുക.

r5.png

തുടർന്ന് വരുന്ന പേജിൽ, ജീവനക്കാരന്റെ വിവരങ്ങൾ ഒരിക്കൽ കൂടി വരിഫൈ ചെയ്തശേഷം, താഴെയുള്ള Generate OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

r6.png

തുടർന്ന് ജീവനക്കാരന്റെ മൊബൈലിൽ OTP വരുന്നതാണ്. അത് OTP കോളത്തിൽ എന്റർ ചെയ്തശേഷം, താഴെയുള്ള Validate ബട്ടണിൽ ക്ലിക്ക് ചെയ്യ്, വാലിഡേറ്റ് ചെയ്യുക.

r7.png

തുടർന്ന്, ജീവനക്കാരന്റെ ഡിപ്പാർട്ട്മെന്റ് സർവീസ് വിവരങ്ങളുടെ പേജ് വരുന്നതാണ്. അതിൽ Same as Spik Info എന്ന ചെക്ക്ബോക്സിൽ ക്ലിക്ക് ചെയ്യുന്നതോടെ ജീവനക്കാരന്റെ സ്പാർക്കിലെ ഡിപ്പാർട്ട്മെന്റ് വിവരങ്ങൾ ഇവിടെ തനിയേതന്നെ അപ്ഡേറ്റ് ആകുന്നതാണ്.

തുടർന്ന്, താഴെയുള്ള Update Authority എന്ന ഭാഗത്ത് Retiring Employee എന്നത് സെലക്റ്റ് ചെയ്യുക. അതിനുശേഷം, താഴെയുള്ള Register എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

r8.png

തുടർന്ന്, രജിസ്ട്രേഷൻ പൂർത്തിയായതായി മെസേജ് വരുന്നതാണ്. പ്രിസം അഡ്മിനിസ്ട്രേറ്റർ, നമ്മൾ നൽകിയ വിവരങ്ങളുടെ കൃത്യത പരിശോധിച്ച് രജിസ്ട്രേഷൻ അപ്രൂവ് ചെയ്യുന്നതാണ്. അതിനുശേഷം, ജീവനക്കാരന്റെ മൊബൈൽ നമ്പറിലേക്ക് Username, Password എന്നിവ SMS ആയി വരുന്നതാണ്. യൂസർ നെയിമും പാസ് വേഡും കിട്ടുന്നതിനായി സാധാരണ 1-2 ദീവസം എടുക്കാറുണ്ട്.

r9.png