Skip to main content
[vorkady.com]

Terminal Surrender of Leave

ജീവനക്കാർ റിട്ടയറാകുന്ന സമയത്ത് അക്കൗണ്ടിലുള്ള ഏൺഡ് ലീവുകൾ, പരമാവധി 300 എന്ന കണക്കിൽ സറണ്ടർ ചെയ്ത് പണമാക്കാവുന്നതാണ്. ഇതിനെയാണ് Terminal Leave Surrender എന്ന് പറയുന്നത്. മെഡിക്കൽ ഓഫീസർമാർക്ക് അക്കൗണ്ടന്റ് ജനറലും സബോർഡിനേറ്റ് സ്റ്റാഫുകൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുമാണ് ടെർമിനൽ സറണ്ടർ അനുവദിക്കുന്നത്. റിട്ടയർ ആകുന്ന ദിവസത്തെ സാലറിയുടെ നിരക്കിൽ, ഏൺഡ് ലീവ് അക്കൗണ്ടിൽ ബാക്കിയുള്ള അത്രയും ദിവസത്തെ സാലറി, ടെർമിനൽ സറണ്ടർ തുകയായി ലഭിക്കുന്നതാണ്.

സ്പാർക്കിൽ ടെർമിനൽ സറണ്ടർ പ്രോസസ് ചെയ്യുന്നത് Claim entry വഴിയാണ്. ടെർമിനൽ സറണ്ടർ പ്രോസസ് ചെയ്യുന്നതിനുമുമ്പ്, നമ്മൾ മാന്വലായി, ലഭിക്കേണ്ടുന്ന തുക കാൽക്കുലേറ്റ് ചെയ്യേണ്ടതാണ്. സ്പാർക്കിൽ, ക്ലെയിം ബിൽ തയ്യാറാക്കുമ്പോൾ, ലീവുകളുടെ എണ്ണം കൊടുത്താൽ സറണ്ടർ തുക തനിയേതന്നെ ഇൻസർട്ട് ആകുന്നതാണ്. ഈ തുകയും, നമ്മൾ മാന്വലായി കണക്കുകൂട്ടിയ തുകയും ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ക്ലെയിം ഇൻസർട്ട് ചെയ്യാൻ പാടുള്ളൂ. മാത്രമല്ല, ഈ കാൽക്കുലേഷൻ നമ്മൾ ബില്ലിനൊപ്പം ട്രഷറിയിൽ നൽകുകയും വേണം. താഴെ പറയുന്ന രേഖകളാണ് ട്രഷറിയിൽ നൽകേണ്ടത്. 

1. Spark Claim Bill KUMAR
2. Proceedings of Medical Officer 
3. AG Surrender Slip [ from KSEMP] 
4. Calculation

ഒരു ഉദാഹരണം വഴി, ടെർമിനൽ സറണ്ടർ പ്രോസസ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

r94.png

ഒരു മെഡിക്കൽ ഓഫീസറുടെ ടെർമിനൽ സറണ്ടർ സ്ലിപ്, അക്കൗണ്ടന്റ് ജനറൽ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്തിരിക്കുന്നതാണ് മുകളിൽ കൊടുത്തിരിക്കുന്നത്. റിട്ടയർ ചെയ്യുന്ന തീയ്യതിയിൽ, അദ്ദേഹത്തിന് Basic Pay ആയി Rs.83000/- രൂപയും, ഏൺഡ് ലീവ് അക്കൗണ്ടിൽ 330 ലീവുകളുമാണ് ഉള്ളത്. സറണ്ടർ ചെയ്യാവുന്ന അവധികളുടെ എണ്ണം പരമാവധി 300 ആയി നിജപ്പെടുത്തിയിരിക്കുന്നതിനാൽ, അദ്ദേഹത്തിന് AG, 300 ദിവസത്തേക്കുള്ള ടെർമിനൽ സറണ്ടർ ആണ് അനുവദിച്ചിരിക്കുന്നത്. അതിന്റെ കാൽക്കുലേഷൻ താഴെപ്പറയുന്ന രീതിയിൽ ചെയ്യേണ്ടതാണ്.

r95.png

ഈ കാൽക്കുലേഷൻ തയ്യാറാക്കി വച്ചതിനുശേഷം ക്ലെയിം എൻട്രിയിലേക്ക് കടക്കാവുന്നതാണ്. മറ്റേതൊരു ക്ലെയിമും പോലെ തന്നെയാണ്, ടെർമിനൽ സറണ്ടറും തയ്യാറാക്കേണ്ടത്. Nature of claim എന്ന സ്ഥലത്ത് Terminal Surrender of Leave എന്നതാണ് സെലക്റ്റ് ചെയ്യേണ്ടത്.

r96.png

മുകളിലത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ, ക്ലെയിം എൻട്രിയിൽ വിവരങ്ങൾ ചേർക്കുക. Period of Bill എന്ന സ്ഥലത്ത്, നമ്മൾ ബിൽ തയ്യാറാക്കുന്ന മാസത്തിന്റെ വിവരങ്ങളും Mode of payment എന്ന സ്ഥലത്ത് Employee TSB എന്നതുമാണ് ചേർക്കേണ്ടത്. തുടർന്ന്, ജീവനക്കാരന്റെ വിവരങ്ങൾ ഇൻസർട്ട് ചെയ്യാനുള്ള താഴത്തെ വരിയിൽ പ്രവേശിക്കുക. അവിടെ PEN എന്ന കോളത്തിൽ ജീവനക്കാരന്റെ PEN നമ്പർ സെലക്റ്റ് ചെയ്യുക. പേരും തസ്തികയും തനിയേതന്നെ വരുന്നതാണ്.

r97.png

തുടർന്ന് കാണുന്ന Authorization, Sanction തുടങ്ങിയ കോളങ്ങളിൽ അക്കൗണ്ടന്റ് ജനറലിന്റെ സറണ്ടർ സ്ലിപ്പിന്റെ നമ്പരും തീയ്യതിയും നൽകിയാൽ മതി. സബോർഡിനേറ്റ് ജീവനക്കാർക്കാണെങ്കിൽ സാങ്ക്ഷൻ ഓർഡർ നമ്പറും തീയ്യതിയും മാത്രം നൽകിയാൽ മതി. തുടർന്ന്, No of days എന്ന കോളത്തിൽ, സറണ്ടർ ദിനങ്ങളുടെ എണ്ണം നൽകുമ്പോൾ തന്നെ Amount payable എന്ന കോളത്തിൽ തുക തനിയെ ഇൻസർട്ട് ആകുന്നതാണ്. ആ കോളം എഡിറ്റബിളല്ല. നമ്മൾ കണക്കുകൂട്ടിയ തുകയും ഈ കോളത്തിൽ വരുന്ന തുകയും ഒന്ന് തന്നെയെന്ന് ഉറപ്പുവരുത്തിയശേഷം, insert ബട്ടണിൽ ക്ലിക്ക് ചെയ്ത്, സറണ്ടർ വിവരങ്ങൾ ഇൻസർട്ട് ചെയ്യുക. ഇതോടുകൂടി ക്ലെയിം എൻട്രി പൂർത്തിയാകുന്നതാണ്.

r98.png

തുടർന്ന്, Claim Approval, Make Bill from Approved Claims, E submit bill എന്നിവ ചെയ്ത്, ബിൽ ഇ സബ്ബിറ്റ് ചെയ്യാവുന്നതാണ്.

Terminal Surrender Proceedings Form Download