Skip to main content
[vorkady.com]

Non Liability / Liability Certificate

വിരമിച്ച ജീവനക്കാരന് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ടി ജീവനക്കാരന്റെ നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് NLC) നൽകേണ്ടതുണ്ട്. സ്ഥാപനത്തിന്റെ ഓഡിറ്റ് രേഖകൾ പരിശോധിച്ചതിനുശേഷം വേണം ലയബിലിറ്റി / നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഓഡിറ്റ് രേഖകൾ പ്രകാരം ബാധ്യതകൾ ഒന്നും തന്നെയില്ലെങ്കിൽ, നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. ബാധ്യതകൾ ഉണ്ടെങ്കിൽ, ജീവനക്കാരനോട് അത് ക്ലിയർ ചെയ്യാനുള്ള നിർദ്ദേശം നൽകാവുന്നതാണ്. ബാധ്യത ഒഴിവായശേഷം NLC നൽകാവുന്നതാണ്. ബാധ്യത ഒടുക്കാൻ ജീവനക്കാരൻ തയ്യാറല്ലെങ്കിൽ, NLC പകരം ലയബിലിറ്റി സർട്ടിഫിക്കറ്റ് ആണ് നൽകേണ്ടത്.

ജീവനക്കാരൻ സർവീസിലുണ്ടായിരുന്ന കാലയളവിൽ ഓഡിറ്റ് പൂർത്തിയായിട്ടില്ലെങ്കിൽ, ജില്ലാ മെഡിക്കൽ ഓഫീസർക്ക് അപേക്ഷ നൽകി, ഓഡിറ്റിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.

Liability Certificate Download
Non Liability Certificate Download