Skip to main content
[vorkady.com]

AG Authorisation Validation

GPF ന്റെ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്നും വരുന്ന GPF ന്റെ അനുമതികൾ [Closure, NRA etc] ഇപ്പോൾ പേസ്ലിപ് വാലിഡേറ്റ് ചെയ്യുന്നതുപോലെ വാലിഡേറ്റ് ചെയ്യേണ്ടതായുണ്ട്. എങ്കിൽ മാത്രമേ ക്ലെയിം ഇൻസർഷൻ സാധ്യമാവുകയുള്ളൂ. വാലിഡേറ്റ് ചെയ്യുന്നതിനായി, Accounts മെനുവിൽ ഏറ്റവും താഴെയുള്ള Validate GPF Sanction Orders from AG എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക.

r60.png

അതിൽ AG യിൽ നിന്നുള്ള് ഓതറൈസേഷൻ വന്നുകിടപ്പുണ്ടാവും. അത് സെലക്റ്റ് ചെയ്യുക.

r61.png

തുടർന്ന്, ഓതറൈസേഷന്റെ മുഴുവൻ വിവരങ്ങളും വലുവശത്തായി കാണാവുന്നതാണ്. അത് എല്ലാം നോക്കി കൃത്യമാണെന്ന് ഉറപ്പുവരുത്തുക. തുടർന്ന്, താഴെയുള്ള Accept ബട്ടണിൽ ക്ലിക്ക് ചെയ്ത് Confirm ചെയ്യുന്നതോടെ AG Authorisation വാലിഡേറ്റഡ് ആവുന്നതാണ്.

r62.png

വാലിഡേഷനുശേഷം, Claim entry വഴി, നമുക്ക് സ്പാർക്കിൽ ക്ലെയിം ബിൽ തയ്യാറാക്കി, ട്രഷറിയിൽ നൽകി ജി.പി.എഫ്. ക്ലോഷർ തുക മാറി നൽകാവുന്നതാണ്. സ്പാർക്കിൽ ക്ലെയിം ബിൽ തയ്യാറാക്കുമ്പോൾ, Nature of Claim എന്ന സ്ഥലത്ത്, PF Closure/Residual balance എന്നതാണ് സെലക്റ്റ് ചെയ്യേണ്ടത്. ക്ലെയിം എൻട്രിയിൽ ജീവനക്കാരനെ സെലക്റ്റ് ചെയ്യുമ്പോൾ,ക്ലെയിൽ വിവരങ്ങൾ എല്ലാം തനിയേ തന്നെ കോളങ്ങളിൽ ഫിൽ ആകുന്നതാണ്. നമ്മൾ വലതുവശത്തുള്ള insert ബട്ടണിൽ ക്ലിക്ക് ചെയ്ത്, ക്ലെയിം ഇൻസർട്ട് ചെയ്താൽ മാത്രം മതിയാകുന്നതാണ്. ബാക്കിയുള്ള സ്റ്റെപ്പുകളെല്ലാം [Claim Approval, Make Bill from Approved Claims, E Submission], സാധാരണ ക്ലെയിം ബിൽ പോലെ ചെയ്താൽ മതിയാകുന്നതാണ്. സ്പാർക്കിൽ നിന്നും കിട്ടുന്ന ക്ലെയിം ബില്ലും, KSEMP പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കുന്ന AG യുടെ ജി.പി.എഫ്. ക്ലോഷർ ഓതറൈസേഷനും മാത്രം ട്രഷറിയിൽ നൽകിയാൽ മതി. ക്ലോഷർ തുക മാറി നൽകിയതിനുശേഷം വിവരം AG യെ അറിയിക്കേണ്ടതാണ്.

ജി.പി.എഫ്. ഓൺലൈൻ ക്ലോഷറിൽ അറ്റാച്ച് ചെയ്യേണ്ട എല്ലാ ഫോറങ്ങളും താഴെയുള്ള ലിങ്കിൽ ലഭ്യമാണ്. ബാധകമായവ മാത്രം അറ്റാച്ച് ചെയ്യുക.
GPF Online Closure Forms - Download