Skip to main content
[vorkady.com]

Submitted Application Status

നമ്മൾ ഓൺലൈനായി സബ്ബിറ്റ് ചെയ്യുന്ന പെൻഷൻ അപേക്ഷ, Head of Office വെരിഫൈ ചെയ്ത്, Head of Department മുഖേന Pension Sanctioning Authority യ്ക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം സബ്ജിറ്റ് ചെയ്യുന്ന അപേക്ഷയുടെ ഓരോ സ്റ്റേജിലുമുള്ള സ്റ്റാറ്റസ്, ജീവനക്കാരന്റെ ലോഗിനിൽ അറിയാൻ കഴിയുന്നതാണ്. ജീവനക്കാരന്റെ ഹോം പേജിൽ ഇടതുവശത്തുള്ള മെനുബാറിൽ എല്ലാ ഓപ്ഷനുകളും ഉണ്ട്.

r45.png

Processing : നമ്മൾ തയ്യാറാക്കുന്ന പെൻഷൻ അപേക്ഷ, സബ്ബിറ്റ് ചെയ്യുന്നതിനുമുമ്പ് Save ആയി കിടക്കുന്നത് ഈ ഓപ്ഷനിൽ ആണ്. സബീറ്റ് ചെയ്യുന്നതിനുമുമ്പ്, വീണ്ടും തിരുത്തുന്നതിനും സേവ് ചെയ്യുന്നതിനുമായി, അപേക്ഷ സെലക്റ്റ് ചെയ്യേണ്ടത് ഈ ഓപ്ഷൻ ഉപയോഗിച്ചാണ്. ഇതിൽ വലതുവശത്തായി കാണുന്ന Application എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ, അപേക്ഷ ഓപ്പണാകുന്നതാണ്.

r46.png

Sent : നമ്മൾ Head of Office ലേക്ക് സബ്ജിറ്റ് ചെയ്ത അപേക്ഷയും, അഥവാ റിജക്റ്റ് ആയിട്ടുണ്ടെങ്കിൽ, അതും ഈ ഓപ്ഷനിലാണ് കാണുന്നത്.

Pullback Application : നമ്മൾ Head of Office ന് സബ്ലിറ്റ് ചെയ്ത അപേക്ഷയിൽ, പിന്നീട് എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ, Head of Office ആ അപേക്ഷ പരിഗണിക്കുന്നതിനുമുമ്പ്, ആവശ്യമെങ്കിൽ, ഈ ഓപ്ഷൻ ഉപയോഗിച്ച്, അപേക്ഷ തിരികെ വിളിക്കാവുന്നതാണ്. അതിനുശേഷം, അതിനുശേഷം, ആവശ്യമായ തിരുത്തലുകൾ വരുത്തി, അപേക്ഷ റീ സബ്ജിറ്റ് ചെയ്യാവുന്നതാണ്. 

Application Status : നമ്മൾ സബ്ജിറ്റ് ചെയ്യുന്ന അപേക്ഷയുടെ ഓരോ സ്റ്റേജിലുമുള്ള സ്റ്റാറ്റസ് ഈ ഓപ്ഷൻ വഴി അറിയാവുന്നതാണ്.

Sanction : Head of Office, Head of Department, Pension Sanctioning Authority എന്നിവർ അപേക്ഷ അംഗീകരിക്കുമ്പോൾ, അത് ഈ ഓപ്ഷൻ വഴി അറിയാവുന്നതാണ്, Pension Sanctioning Authority അപേക്ഷ അംഗീകരിച്ചുകഴിയുമ്പോൾ, ഈ ഓപ്ഷനിൽ നിന്നും പെൻഷൻ ബുക്കിന്റെ PDF, ഡൗൺലോഡ് ചെയ്തെടുത്ത് ജീവനക്കാരന് സൂക്ഷിക്കാവുന്നതാണ്.

Authorization : അപേക്ഷ, AG അംഗീകരിച്ചുകഴിയുമ്പോൾ, അത് ഈ ഓപ്ഷൻ വഴി അറിയാവുന്നതാണ്. Pension Payment Order, Gratuity Payment Order, Commutation Payment Order, Validation Slip എന്നിവ ഈ ഓപ്ഷനിലെ Intimation ലിങ്ക് വഴി ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.