Skip to main content
[vorkady.com]

Introduction

വിരമിക്കുന്ന ജീവനക്കാരന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പോളിസികൾ ക്ലോസ് ചെയ്യുന്നത്, ജീവനക്കാരൻ വ്യക്തിപരമായി ചെയ്യേണ്ടുന്ന കാര്യമാണ്. ക്ലോഷൻ അപേക്ഷയിൽ DDO സൈൻ ചെയ്യേണ്ടതാണ്. ക്ലോഷർ അപേക്ഷ, ജില്ലാ ഇൻഷുറൻസ് ഓഫീസർ പാസാക്കിക്കഴിഞ്ഞാൽ, തുക ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക്, ഇൻഷുറൻസ് ഓഫീസിൽ നിന്നും നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്നതാണ്.

SLI ക്ലോഷറുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

1) സർവീസിലെ അവസാനമാസം വരെ SLI സബ്സ്ക്രിപ്ഷൻ പിടിക്കേണ്ടതില്ല. പോളിസി സർട്ടിഫിക്കറ്റോ പാസ് ബുക്കോ നോക്കിയാൽ, പോളിസിയുടെ maturity date അറിയാൻ കഴിയും. അതുവരെ പ്രീമിയം തുക കുറവ് ചെയ്താൽ മതിയാകും.

2) ഇപ്പോൾ വിരമിക്കുന്ന മിക്ക ജീവനക്കാരും, SLI പോളിസികൾ എടുത്തിരിക്കുന്നത്, വിരമിക്കൽ പ്രായം 55 വയസ്സുള്ളപ്പോൾ ആയിരിക്കും. ഇപ്പോൾ വിരമിക്കൽ പ്രായം 56 വയസ്സായതിനാൽ, മിക്ക ജീവനക്കാരുടേയും SLI പോളിസികൾ വിരമിക്കൽ തീയ്യതിക്ക് ഒരു വർഷം മുമ്പ് തന്നെ കാലാവധി പൂർത്തിയാവാനാണ് സാധ്യത. അത് പോളിസി സർട്ടിഫിക്കറ്റ് നോക്കി വെരിഫൈ ചെയ്യേണ്ടതാണ്.

3) പോളിസി കാലാവധിക്കുശേഷവും അബദ്ധത്തിൽ, പ്രീമിയം ശമ്പളത്തിൽ നിന്നും കുറവ് ചെയ്തിട്ടുണ്ടെങ്കിലും കുഴപ്പമില്ല. അധികമായി കുറവ് ചെയ്ത തുക, ക്ലോഷർ തുകയൊപ്പം തിരികെ ലഭിക്കുന്നതാണ്.