Skip to main content
[vorkady.com]

Retirement Updation in SPARK

ജീവനക്കാർ സർവീസിൽ നിന്നും വിരമിച്ചുകഴിഞ്ഞാൽ, അവരുടെ റിട്ടയർമെന്റ് സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യേണ്ടതായുണ്ട്. Service Matters Retirement - Retirement എന്ന ഓപ്ഷൻ വഴിയാണ് റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്യേണ്ടത്. റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്യുന്നതിനുമുമ്പായി അവരുടെ സർവീസ് ഹിസ്റ്ററി, പേഴ്സണൽ ഡീറ്റയിൽസിലെ റിട്ടയർമെന്റ് തീയ്യതി എന്നിവ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതുപോലെ തന്നെ BiMS നോക്കി അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ കൃത്യതയും ഉറപ്പ് വരുത്തേണ്ടതാണ്. റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ, അവരുടെ പ്രൊഫൈൽ സ്പാർക്കിലും ബിംസിലും പിന്നീട് ലഭിക്കുകയില്ല. ജി.പി.എഫ്. ക്ലോഷർ തുക മാറി നൽകിയിട്ടില്ലെങ്കിൽ, അത് മാറി നൽകിയതിനുശേഷം മാത്രം റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്യുന്നതാകും ഉചിതം.

റിട്ടയർമെന്റ് ചേർക്കുന്നതിനായി Service Matters - Retirement എന്ന ഓപ്ഷൻ എടുക്കുക. അതിൽ Department, Office, Employee എന്നിവ സെലക്റ്റ് ചെയ്യുക. Designation തനിയെ സെലക്റ്റാകുന്നതാണ്.

r86.png

തുടർന്ന് Nature of Retirement or Termination എന്ന സ്ഥലത്തെ ഡ്രോപ്ഡൗൺ മെനുവിൽനിന്നും റിട്ടയർമെന്റിന്റെ തരം തെരഞ്ഞെടുക്കുക. പെൻഷൻ പ്രായം ആകുമ്പോൾ റിട്ടയർ ആകുന്ന കേസുകളിൽ Superannuation എന്നതാണ് സെലക്റ്റ് ചെയ്യേണ്ടത്. അതിനുശേഷം റിട്ടയർമെന്റ് തീയ്യതി നൽകി, താഴെയുള്ള Confirm ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടുകൂടി സ്പാർക്കിൽ റിട്ടയർമെന്റ് അപ്ഡേറ്റ് ആകുന്നതാണ്.

r89.png