Skip to main content
[vorkady.com]

Terminal Surrender of Leave [ Arrear ]

റിട്ടയർ ചെയ്ത ജീവനക്കാരുടെ ടെർമിനൽ ലീവ് സറണ്ടർ മാറി നൽകുന്നത്, ബില്ല് തയ്യാറാക്കുന്ന സമയത്തെ ബേസിക് പേയും ഡി.എ.യും അടിസ്ഥാനമാക്കിയാണ്. ക്ഷാമബത്ത കുടിശ്ശിഖയുള്ളപ്പോഴും ശമ്പളപരിഷ്കരണം നടക്കുമ്പോഴും അതിന്റെ കുടിശ്ശിഖ, ടെർമിനൽ സറണ്ടറിനും ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ Terminal surrender of Leave [Arrear] എന്നതി രണ്ട് വിഭാഗത്തിലായി മാറിനൽകേണ്ടതുണ്ട്.

1) Terminal Surrender of Leave [Arrear] - Arrear DA
2) Terminal Surrender of Leave [Arrear] - Pay Revision Arrear

ഇതിൽ രണ്ടാമത്തെ വിഭാഗം, ശമ്പളപരിഷ്കരണത്തോടനുബന്ധിച്ച്, റിട്ടയർ ചെയ്ത തീയ്യതിയിൽ പുതിയ ബേസിക് പേ വന്നിട്ടുണ്ടെങ്കിൽ മാത്രം മാറി നൽകിയാൽ മതിയാവുന്നതാണ്.

Terminal Surrender of Leave [Arrear] - Arrear DA

ടെർമിനൽ സറണ്ടറിന്റെ ക്ഷാമബത്താക്കുടിശ്ശിഖയാണ് ഈ ഓപ്ഷൻ വഴി മാറി നൽകുന്നത്. റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്തതിനുശേഷമാണ് ഈ അരിയർ മാറി നൽകേണ്ടത്. ശമ്പളപരിഷ്കരണമുണ്ടെങ്കിൽ പേറിവിഷൻ അപ്ഡേറ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ടെർമിനൽ സറണ്ടർ അരിയർ ഡി.എ. മാറി നൽകേണ്ടതാണ്. ഗസറ്റഡ് ജീവനക്കാർക്ക് ടെർമിനൽ സറണ്ടർ അരിയർ ഡി.ഏ. മാറി നൽകുന്നതിനായി സ്ലിപ് അപ്ഡേറ്റ് ആവേണ്ടതില്ല. പുതിയ നിരക്കിലുള്ള ഡി.ഏ. സ്പാർക്കിൽ അപ്ഡേറ്റഡായാൽ, മറ്റുള്ള ജീവനക്കാരെപ്പോലെ ഗസറ്റഡ് ജീവനക്കാരുടെ അരിയറും മാറിനൽകാവുന്നതാണ്. ടെർമിനൽ സറണ്ടർ അരിയർ ബിൽ തയ്യാറാക്കുന്നതിനായി Accounts - Claim Entry - Regular/Employees with SPARK ID എന്ന ഓപ്ഷനാണ് ഉപയോഗിക്കേണ്ടത്.

r99.png

ക്ലെയിം എൻട്രി പൂരിപ്പിക്കുമ്പോൾ Period of Bill എന്നത് ജീവനക്കാരൻ റിട്ടയർ ചെയ്യുമാസം തന്നെ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.

Salary Head of Account : സ്ഥാപനത്തിന്റെ എസ്റ്റാബ്ലിഷ്മെന്റ് സാലറി ഹെഡ്ഡ്
As on Date : റിട്ടയർമെന്റ് തീയ്യതി നൽകുക
Mode of Payment : Employee TSB തെരഞ്ഞെടുക്കുക.

r100.png

തുടർന്ന്, തഴെയുള്ള വരിയിൽ നിന്നും ജീവനക്കാരന്റെ PEN നമ്പർ സെലക്റ്റ് ചെയ്യുക Name, Designation എന്നിവ തനിയേതന്നെ വരുന്നതാണ്.

r101.png

Authorization No. & Date : AG യുടെ പേസ്ലിപ് നമ്പറും തീയ്യതയും ചേർക്കുക. നോൺ ഗസറ്റഡ് ജീവനക്കാർക്ക് ഈ കോളങ്ങൾ പൂരിപ്പിക്കേണ്ടതില്ല.

r102.png

No. of Days : ടെർമിനൽ സറണ്ടർ ദിവസങ്ങളുടെ എണ്ണം ചേർക്കുക. ഇപ്രകാരം ദിവസങ്ങളുടെ എണ്ണം ചേർക്കുമ്പോൾ തന്നെ Amount Payable എന്ന കോളത്തിൽ അരിയർ ഡി.ഏ. തുക തനിയേതന്നെ വരുന്നതാണ്. ഇപ്രകാരം വരുന്ന തുക ശരിയാണെന്ന് manual calculation വഴി ഉറപ്പാക്കേണ്ടതാണ്.

Sanction Order No. & Date : ടെർമിനൽ സറണ്ടർ മുമ്പ് അനുവദിച്ച ഉത്തരവിന്റെ നമ്പർ, തീയ്യതി എന്നിവ നൽകുക. ഗസറ്റഡ് ജീവനക്കാർക്ക് മുമ്പുള്ള ഉത്തരവിന്റെ വിവരങ്ങളോ പേസ്ലിപ്പിന്റെ വിവരങ്ങളോ നൽകിയാൽ മതിയാവുന്നതാണ്.
ഇത്രയും വിവരങ്ങൾ നൽകിയശേഷം വലതുവശത്തുള്ള insert ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ ക്ലെയിം ബിൽ എൻട്രി പൂർത്തിയാകുന്നതാണ്.

r103.png

അതിനുശേഷം സാധാരണ ക്ലെയിം ബില്ലുകളെപ്പോലെ Claim Appproval, Make Bill from Approved claims, E submission എന്നിവ ചെയ്യാവുന്നതാണ്. ട്രഷറിയിൽ ബിൽ നൽകുമ്പോൾ താഴെ പറയുന്ന ഡോക്യുമെന്റ്സ് ആണ് നൽകേണ്ടത്.

1) Spark generated Claim Bill
2) DDO Proceedings [ Non gazette employees ]
3) AG Surrender Slip copy [ Gazetted employees ]
4) Manual Calculation

Terminal Surrender [Arrear] Proceedings Download