Skip to main content
[vorkady.com]

SLI Closure അപേക്ഷയ്ക്കൊപ്പം നൽകേണ്ടുന്ന രേഖകൾ

SLI യുടെ പോളിസി ക്ലോസ് ചെയ്ത് ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതിനായി, താഴെ പറയുന്ന രേഖകൾ, ജില്ലാ ഇൻഷുറൻസ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ജീവനക്കാരന്, ഒന്നിൽ കൂടുതൽ പോളിസികൾ ഉണ്ട് എങ്കിൽ, ഓരോന്നിനും ഇപ്രകാരം ചെയ്യേണ്ടതാണ്.

  1. SLI Claim Form
  2. Policy Certificate [Original]
  3. SLI Passbook
  4. Bank Account Passbook [First Page - Attested]

SLI ക്ലെയിം ഫോമിന്റെ ആദ്യപേജിൽ ജീവനക്കാരന്റേയും പോലിസിയുടേയും വിവരങ്ങളാണ് ചേർക്കാനുള്ളത്. രണ്ടാം പേജിൽ
ജീവനക്കാരൻ ഒപ്പിട്ടതിനുതാഴെ, DDO കൗണ്ടർസൈൻ ചെയ്യേണ്ടതുണ്ട്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടുന്ന ഡോക്യുമെന്റുകളുടെ ലിസ്റ്റും ഈ പേജിലുണ്ട്.

r63.png

ക്ലെയിം അപേക്ഷയും മറ്റ് ഡോക്യുമെന്റുകളും അത് ജില്ലാ ഇൻഷുറൻസ് ഓഫീസുകളിൽ എത്തിച്ചാൽ, അവൻ അത് പാസാക്കി, ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്. പേമെന്റിന് DDO ഓഫീസുമായി ബന്ധമില്ല. പേമെന്റ് നടത്തിയ വിവരം, ജീവനക്കാരനെ മെയിൽ മുഖാന്തിരം അറിയിക്കുന്നതാണ്.

r64.png

പോളിസി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ

SLI യുടെ പോളിസി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ, അതിന്റെ ഡ്യൂപ്ലിക്കേറ്റ് ജില്ലാ ഇൻഷുറൻസ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അതിനായി 500 രൂപയുടെ മുദ്രപത്രത്തിൽ, പോളിസിയുടമ, നിശ്ചിത മാതൃകയിൽ Indemnity bond സമർപ്പിക്കേണ്ടതാണ്. Indemnity bond ഉം പോളിസിയുടമയുടെ അപേക്ഷയും DDO മുഖാന്തിരം, ജില്ലാ ഇൻഷുറൻസ് ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്. പോളിസി പാസ്തുക്ക് മാത്രമാണ് നഷ്ടമായതെങ്കിൽ Indemnity bond ന്റെ ആവശ്യമില്ല.

പോളിസിയുടമ മരണപ്പെട്ടതാണെങ്കിൽ എല്ലാ അവകാശികളും ചേർന്നാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പോളിസിയുടമകൾ Indemnity bond Form - 1 ലും, അവകാശികൾ Indemnity bond Form - 2 ലുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

SLI Claim Form Download
SLI Indemnity Bond Format [ Form-1 ] Download
SLI Indemnity Bond Format [ Form-2 ] Download