Skip to main content
[vorkady.com]

പീഠിക

സംസ്ഥാനത്ത് നെൽവയലുകളും തണ്ണീർത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും വൻതോതിൽ പരിവർത്തനപ്പെടുത്തുകയും ചെയ്യുന്നതായി സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും;

നെൽവയലുകൾ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള യാതൊരു നിയമങ്ങളും നിലവിൽ ഇല്ലാത്തതിനാലും;

സംസ്ഥാനത്തെ കാർഷികവളർച്ച പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നതിനുവേണ്ടി, നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുകയും അവ പരിവർത്തനപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് വ്യവസ്ഥ ചെയ്യേണ്ടത്, പൊതുതാൽപ്പര്യാർത്ഥം, യുക്തമായിരിക്കുമെന്ന് സർക്കാരിന് ബോധ്യം വന്നതിനാലും;

ഭാരത റിപ്പബ്ലിക്കിന്റെ അമ്പത്തിയൊമ്പതാം സംവത്സരത്തിൽ താഴെപ്പറയുംപ്രകാരം നിയമമുണ്ടാക്കുന്നു:-