Skip to main content
[vorkady.com]

27ബി. അപ്പീൽ

(1) 27എ വകുപ്പ്, (2)-ആം ഉപവകുപ്പ് പ്രകാരമുള്ള റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഒരു ഉത്തരവു മൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും, പ്രസ്തുത ഉത്തരവ് ലഭിച്ച തീയതി മുതൽ മുപ്പത് ദിവസത്തിനകം ജില്ലാകളക്ടർക്ക് അപ്പീൽ നൽകാവുന്നതാണ്.

(2)(1)-ആം ഉപവകുപ്പ് പ്രകാരം നൽകുന്ന ഓരോ അപ്പീലും, ഏത് ഉത്തരവിനെതിരെയാണോ അപ്പീൽ നൽകുന്നത്. പ്രസ്തുത ഉത്തരവിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അഞ്ഞൂറ് രൂപ ഫീസ് സഹിതവും ആയിരിക്കേണ്ടതാണ്.

(3) ജില്ലാകളക്ടർക്ക്, അപ്പീൽ വാദിക്ക് പറയുവാനുള്ളത് പറയുവാൻ ഒരവസരം നൽകിയതിനുശേഷം, അപ്പീൽ കഴിയുന്നത്ര വേഗം തീർപ്പാക്കാവുന്നതാണ്.

(4) അപ്പീലിലുള്ള ഉത്തരവ് അന്തിമമായിരിക്കുന്നതും, അത് യാതൊരു സിവിൽ കോടതിയിലും ചോദ്യം ചെയ്യുവാൻ പാടില്ലാത്തതുമാണ്.